കോഴിക്കോട്: വിവരാവകാശ അപേക്ഷകളിൽ സമയബന്ധിതമായി മറുപടി നൽകാത്തതും തെറ്റായ വിവരങ്ങൾ നൽകുന്നതുമായ ഉദ്യോഗസ്ഥർക്ക് പിഴയും വകുപ്പുതല നടപടിയും ഉറപ്പാക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വ. ടി.കെ.
രാമകൃഷ്ണൻ. കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിംഗിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃത്യമായ വിവരം ലഭിക്കുകയെന്നത് പൗരന്റെ മൗലികാവകാശമാണ്. തെറ്റായ വിവരം നൽകുന്നത് വിവരം നിഷേധിക്കുന്നതിന് തുല്യവും മറുപടി വൈകുന്നത് കുറ്റകരവുമാണ്.
ഇത്തരം വീഴ്ചകൾ വരുത്തുന്ന ഉദ്യോഗസ്ഥർ നിയമനടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഉദ്യോഗസ്ഥർക്ക് പരിശീലനം ഊർജ്ജിതമാക്കും വിവരാവകാശ നിയമം സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് കൂടുതൽ പരിശീലനം നൽകുമെന്ന് കമ്മീഷണർ അറിയിച്ചു.
നിയമത്തിലെ നാലാം വകുപ്പ് അനുസരിച്ച്, സർക്കാർ ഓഫീസുകൾ വിവരങ്ങൾ സ്വമേധയാ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കണം. ഇത് കൃത്യമായി പാലിച്ചാൽ ലഭിക്കുന്ന അപേക്ഷകളുടെ എണ്ണം വലിയ തോതിൽ കുറയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അപേക്ഷ നൽകിയിട്ടും വ്യക്തമായ മറുപടി നൽകാതിരുന്ന ഫറോക്ക് നഗരസഭ, കോഴിക്കോട് കോർപ്പറേഷൻ, നടക്കാവ് പോലീസ് സ്റ്റേഷൻ, വടകര തിനൂർ വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരോട് കൃത്യമായ വിവരങ്ങൾ ഉടൻ നൽകാൻ കമ്മീഷണർ കർശന നിർദ്ദേശം നൽകി.
സിറ്റിംഗിൽ പരിഗണിച്ച 15 അപ്പീൽ ഹർജികളിൽ തീർപ്പു കൽപ്പിച്ചു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]