ന്യൂഡൽഹി ∙ എല്ലാ ഇൻഷുറൻസ് കമ്പനികളുടെയും പോളിസികൾ ഒറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കാനുള്ള ‘ബീമ സുഗം’ പോർട്ടൽ തുറന്നു. ഘട്ടം ഘട്ടമായി മാത്രമേ പോളിസികൾ ഇതിലേക്ക് ലഭ്യമാക്കൂ.
നിലവിൽ അടിസ്ഥാനവിവരങ്ങൾ മാത്രമേ പോർട്ടലിലുള്ളൂ. വെബ്സൈറ്റ്: bimasugam.co.in
ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐആർഡിഎഐ) മേൽനോട്ടത്തിലാണ് ‘ബീമ സുഗം’ പ്ലാറ്റ്ഫോം സജ്ജമാക്കുന്നത്.
വിവിധ കമ്പനികൾ നൽകുന്ന പോളിസികളിൽ ഏറ്റവും അനുയോജ്യമായത് എളുപ്പത്തിൽ കണ്ടുപിടിക്കാൻ ഈ സംവിധാനം ഭാവിയിൽ സഹായിക്കും. നിലവിൽ പല വെബ്സൈറ്റുകളിൽ പോവുകയോ ഏജന്റുമാരുമായി സംസാരിക്കുകയോ ചെയ്യണം.
അതുപോലെ പല പോളിസികൾ എടുത്തവർക്ക് ഇവ ഒരുമിച്ച് ഒരു പ്ലാറ്റ്ഫോമിൽ കൈകാര്യം ചെയ്യാനും കഴിയും.
പണമിടപാട് രംഗത്ത് യുപിഐ വന്നതു പോലെ ഇൻഷുറൻസ് രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ഇതിനു കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലൈഫ്, ജനറൽ, ആരോഗ്യ ഇൻഷുറൻസ് ആവശ്യങ്ങൾ നിറവേറ്റാൻ പ്ലാറ്റ്ഫോമിനു വൈകാതെ കഴിയും.
ആനുവിറ്റി, പെൻഷൻ, യൂലിപ് പ്ലാനുകളുമുണ്ടാകും.
ഇൻഷുറൻസ് ക്ലെയിം സെറ്റിൽമെന്റും ഇതേ പ്ലാറ്റ്ഫോമിൽ ‘പേപ്പർലെസ്’ ആയി സാധ്യമാകും. 2023ൽ ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും വൈകുകയായിരുന്നു.
ബീമ സുഗം പ്ലാറ്റ്ഫോമിനായി കമ്പനി നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരമുള്ള കമ്പനി (നോട്ട് ഫോർ പ്രോഫിറ്റ്) ആരംഭിച്ചു. ഇതിൽ ലൈഫ്, ജനറൽ ഇൻഷുറൻസ് കമ്പനികൾക്ക് ഓഹരിയുണ്ട്.
ഈ കമ്പനികൾ പ്ലാറ്റ്ഫോമിനുള്ള മൂലധനം സ്വരൂപിക്കും.
എന്നാൽ ഒരു സ്ഥാപനത്തിനും ഈ കമ്പനിയുടെ നിയന്ത്രണം ഏറ്റെടുക്കാവുന്ന തരത്തിൽ ഓഹരി സ്വന്തമാക്കാൻ കഴിയില്ല. ഇൻഷുറൻസ് റെഗുലേറ്റർ എന്ന നിലയിൽ ഐആർഡിഎഐയുട
രണ്ടു നോമിനികൾ ഡയറക്ടർ ബോർഡിലുണ്ട്. ബീമ സുഗം ഉപയോഗിക്കുന്നതിന് ജനങ്ങളിൽ നിന്ന് ചാർജ് ഈടാക്കില്ല.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]