മുംബൈ: ലോകത്തിലെ മറ്റൊരു ഫോൺ ബ്രാൻഡിനും അവകാശപ്പെടാനാവാത്ത വിശ്വാസ്യതയാണ് ആപ്പിൾ ഐഫോണിനുള്ളത്. അതുകൊണ്ടുതന്നെ, പുതിയൊരു മോഡൽ പുറത്തിറങ്ങുമ്പോൾ അതിൻ്റെ റിവ്യൂ പോലും നോക്കാതെ വാങ്ങാനെത്തുന്നവർ ഏറെയാണ്.
പല രാജ്യങ്ങളിലും തലേദിവസം രാത്രി മുതൽ ആളുകൾ ഷോറൂമുകൾക്ക് മുന്നിൽ കാത്തുനിൽക്കുന്നത് പതിവ് കാഴ്ചയാണ്. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.
ഏറ്റവും പുതിയ ഐഫോൺ 17 വാങ്ങാനെത്തിയവരുടെ നീണ്ട നിരയായിരുന്നു ഷോറൂമുകൾക്ക് മുന്നിൽ.
എന്നാൽ മുംബൈയിൽ ഫോൺ വാങ്ങാനെത്തിയവർക്കിടയിൽ അപ്രതീക്ഷിതമായി സംഘർഷം ഉടലെടുക്കുകയും സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഇടപെടേണ്ടി വരികയും ചെയ്തു. മുംബൈയിലെ ആപ്പിൾ ഷോറൂമിൽ സംഘർഷം മുംബൈയിലെ ബാന്ദ്ര കുർല കോംപ്ലക്സിലെ (ബികെസി) ആപ്പിൾ ഷോറൂമിന് മുന്നിലുണ്ടായ സംഘർഷത്തിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
യുവാക്കളുടെ വലിയൊരു സംഘമാണ് ദൃശ്യങ്ങളിലുള്ളത്. ഒരു യുവാവിനെ മറ്റുള്ളവർ കൂട്ടംചേർന്ന് ചോദ്യം ചെയ്യുകയും പിന്നാലെ മർദ്ദിക്കുകയുമായിരുന്നു.
ചെറുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും ആൾക്കൂട്ടത്തിനിടയിൽ ഇയാൾ നിസ്സഹായനായി. ഉടൻതന്നെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
വൈറലായ വീഡിയോയും പ്രതികരണങ്ങളും ദൃശ്യങ്ങൾ വൈറലായതോടെ സമൂഹ മാധ്യമങ്ങളിൽ നിരവധി പേർ പ്രതികരണങ്ങളുമായി രംഗത്തെത്തി. ആളുകളുടെ ക്ഷമയില്ലായ്മയെ പലരും വിമർശിച്ചു.
‘അവരെല്ലാം ഇഎംഐക്കാരാണ്’ എന്നായിരുന്നു ഒരാളുടെ പരിഹാസരൂപേണയുള്ള കമൻ്റ്. അതായത്, മുഴുവൻ പണവും നൽകി ഫോൺ വാങ്ങാൻ ശേഷിയില്ലാത്തവർ മാസത്തവണ വ്യവസ്ഥയിൽ വാങ്ങാനെത്തിയവരാണെന്നായിരുന്നു ഇയാൾ ഉദ്ദേശിച്ചത്.
ഇന്ത്യക്കാർക്ക് പൊതുബോധം കുറവാണെന്ന പതിവ് വാദവുമായി മറ്റുചിലരും എത്തി. ‘എല്ലാ വർഷവും ആപ്പിൾ ക്യാമറയിൽ ചെറിയ മാറ്റങ്ങൾ വരുത്തി പുതിയ ഫോൺ ഇറക്കും, ഇന്ത്യക്കാർ അതിനുവേണ്ടി ഷോറൂമിന് മുന്നിൽ തല്ലുകൂടും’ എന്ന് മറ്റൊരാൾ കുറിച്ചു.
മുംബൈയിൽ മാത്രമല്ല, രാജ്യത്തെ മറ്റ് പ്രധാന ആപ്പിൾ ഷോറൂമുകൾക്ക് മുന്നിലും സമാനമായ തിരക്കും ഉന്തും തള്ളുമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]