വരുന്ന മാസങ്ങളിൽ രാജ്യത്തെ കമ്പനികളുടെ വരുമാനത്തിൽ ഉണർവുണ്ടായാൽ പിണങ്ങി പോയ വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐ) തിരിച്ചുവരാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ആദ്യ പാദത്തിലെ ദുർബലമായ കോർപ്പറേറ്റ് വരുമാനം, മറ്റുരാജ്യങ്ങളിലെ ഓഹരി വിപണികളുമായി താരതമ്യപ്പെടുത്തുമ്പോൾ ബെഞ്ച്മാർക്ക് സൂചികകളുടെ മോശം പ്രകടനം, അമേരിക്ക-ഇന്ത്യ വ്യാപാര സംഘർഷം എന്നിവയുൾപ്പെടെയുള്ള കാരണങ്ങൾ മൂലമാണ് വിദേശ സ്ഥാപന നിക്ഷേപകര്‍ മറ്റ് രാജ്യങ്ങളിലേക്ക് നിക്ഷേപം മാറ്റിയത്.
എന്നാൽ ഡോളർ ഇനിയും ദുർബലമായാൽ വിദേശ നിക്ഷേപകർക്ക് അമേരിക്കയിൽ നിക്ഷേപം തുടരുന്നത് നേട്ടം നൽകില്ല. ഇതും ഇന്ത്യ പോലുള്ള വളർന്നുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥകളിലേക്ക് നിക്ഷേപം വഴിമാറ്റാൻ കാരണമാകും.
ആഭ്യന്തര സ്ഥാപന നിക്ഷേപകർ
ഇന്ത്യയിൽ ഓഹരി വിലകൾ ഒരു പരിധി വിട്ടു താഴാത്തതിനാൽ വിദേശ സ്ഥാപന നിക്ഷേപകർ കൂടുതൽ നിക്ഷേപിക്കാൻ മടികാണിച്ചിരുന്നു.
എഫ്ഐഐ നിക്ഷേപങ്ങൾ പുറത്തേക്ക് പോയപ്പോൾ, ഇന്ത്യയിലെ ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐ) വിപണിയെ പിടിച്ചുനിർത്തി. ജി എസ് ടി കുറച്ചതിനാൽ വരും മാസങ്ങളിൽ ഡിമാൻഡ് കൂടുമെന്ന പ്രതീക്ഷ വിദേശ സ്ഥാപന നിക്ഷേപകരെ തിരിച്ചെത്തിച്ചേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]