തിരുവനന്തപുരം∙ ശബരിമല തീർഥാടകർക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിനായി 1997 ൽ അനുവദിച്ച അങ്കമാലി -ശബരി റെയിൽവേ നിർമ്മിക്കുന്നതിനെ കുറിച്ചും പദ്ധതിയ്ക്ക് വേണ്ടി സ്ഥലമെടുത്തു കൊടുക്കുന്നതിനെക്കുറിച്ചുമുള്ള തീരുമാനം അയ്യപ്പസംഗമത്തിൽ ഉണ്ടാവണമെന്ന് ശബരി റെയിൽ ആക്ഷൻ കൗൺസിലുകളുടെ സംസ്ഥാന ഫെഡറേഷൻ. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഏറ്റവും മുൻഗണന കൊടുത്തു നടപ്പാക്കുന്ന റെയിൽവേ പദ്ധതിയെന്ന് പല തവണ പ്രഖ്യാപിച്ചെങ്കിലും പദ്ധതി ചെലവ് പങ്കിടുന്നതിന് റെയിൽവേയുമായി ത്രികക്ഷി കരാർ ഒപ്പിടുകയോ സ്ഥലമെടുപ്പ് പുനരാരംഭിക്കുന്നതിന് ഉത്തരവിടുകയോ സംസ്ഥാന സർക്കാർ ഇതുവരെയും ചെയ്തിട്ടില്ല.
ജൂലൈയിൽ സ്ഥലമെടുപ്പ് തുടങ്ങുമെന്ന് മുഖ്യമന്ത്രിയും സംസ്ഥാന റെയിൽവേ മന്ത്രിയും കേന്ദ്ര റെയിൽവേ മന്ത്രിയെ കണ്ടതിന് ശേഷം പ്രഖ്യാപിച്ചെങ്കിലും നടപടിയുണ്ടായില്ല.
സ്ഥലമെടുപ്പ് നടപടികൾ ആരംഭിച്ചാൽ പദ്ധതി മരവിപ്പിച്ചത് പിൻവലിക്കാമെന്നു റെയിൽവേ ബോർഡ് സർക്കാരിന് കത്ത് കൊടുത്തിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും മന്ത്രിസഭാ തീരുമാനം ഉണ്ടാകാത്തത് സംശയകരമാണ്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ദിവസങ്ങളോളം ഉറങ്ങാതെ അയ്യപ്പദർശനത്തിനായി റോഡ് മാർഗം യാത്ര ചെയ്യുന്ന ശബരിമല തീർത്ഥാടകർ അപകടത്തിപ്പെടുന്നത് ഒഴിവാക്കുന്നതിനാണ് അങ്കമാലി-എരുമേലി ശബരി പദ്ധതി അനുവദിച്ചത്. പദ്ധതിയ്ക്ക് കല്ലിട്ടു തിരിച്ച സ്ഥലം ചികിത്സയ്ക്കോ മക്കളുടെ വിവാഹത്തിനോ വിദ്യാഭ്യാസത്തിനോ വേണ്ടി വിൽക്കാനോ ഈട് വെച്ചു ലോൺ എടുക്കാനോ കഴിയാതെ സ്ഥമുടമകൾ ദുരിതമനുഭിക്കുകയാണ്.
സംസ്ഥാന സർക്കാരിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിൽ അയൽ സംസ്ഥാനങ്ങളുടെ സഹായത്തോടെ സംസ്ഥാന വിഹിതം സമാഹരിക്കാനുള്ള തീരുമാനവും അയ്യപ്പ സംഗമത്തിൽ ഉണ്ടാവണമെന്ന് ശബരി റെയിൽ ആക്ഷൻ കൗൺസിലുകളുടെ സംസ്ഥാന ഫെഡറേഷൻ യോഗം ആവശ്യപ്പെട്ടു.
ഡിജോ കാപ്പൻ, ബാബു പോൾ, ജിജോ പനച്ചിനാനി, പദ്മകുമാർ, ആർ.മനോജ്, എ.കെ.ചന്ദ്രമോഹൻ, അനിയൻ എരുമേലി, ജെയ്സൺ മാന്തോട്ടം, ദീപു രവി, ടോമിച്ചൻ ഐക്കര എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]