ന്യൂഡൽഹി ∙ പുതിയ ജിഎസ്ടി നിരക്ക് അനുസരിച്ചുള്ള പരിഷ്കരിച്ച എംആർപി (പരമാവധി വിൽപന വില) പ്രിന്റ് ചെയ്ത പാക്കറ്റുകൾ 2026 മാർച്ച് 31നു ശേഷം മാത്രം ഉപയോഗിച്ചാൽ മതിയെന്ന് കേന്ദ്രം ഉൽപാദക കമ്പനികളോട് നിർദേശിച്ചു. അതുവരെ പഴയ വില രേഖപ്പെടുത്തിയ പാക്കിങ് കവറുകളും മെറ്റീരിയലും ഉപയോഗിക്കാം.
പക്ഷേ, പുതുക്കിയ വില മാത്രമേ ഈടാക്കാവൂ.
ഒരാഴ്ച മുൻപ് ഇറങ്ങിയ ഉത്തരവിൽ ഡിസംബർ 31 വരെ മാത്രമാണ് സമയം നൽകിയിരുന്നത്. വ്യവസായ രംഗത്ത് നിന്നുയർന്ന ആവശ്യത്തെത്തുടർന്നാണ് പഴയ പാക്കിങ് മെറ്റീരിയിൽ ഉപയോഗിക്കാൻ കൂടുതൽ സമയം നൽകിയത്.
നിലവിലെ എംആർപി പ്രിന്റ് ചെയ്ത പാക്കിങ് മെറ്റീരിയലും കവറുകളും മാർച്ച് 31 വരെയോ അത്തരം സ്റ്റോക് തീരും വരെയോ ഉപയോഗിക്കാം.
ആവശ്യമെങ്കിൽ ജിഎസ്ടി ഇളവിനു ശേഷമുള്ള പുതിയ വിലയും പാക്കറ്റിൽ ചേർക്കാം. ഇത്തരത്തിൽ വില മാറ്റം വരുത്തുന്ന പാക്കറ്റുകളിൽ പഴയ എംആർപി കാണുന്ന തരത്തിലാണ് പുതിയ വില രേഖപ്പെടുത്തേണ്ടത്.
ജിഎസ്ടി മാറ്റത്തിന് അനുസരിച്ചുള്ള തുക മാത്രമേ കുറയ്ക്കാനോ കൂട്ടാനോ പാടുള്ളു എന്നും നിബന്ധനയുണ്ട്. എന്നാൽ പരിഷ്കരിച്ച വില രേഖപ്പെടുത്തേണ്ടത് നിർബന്ധമല്ല.
കമ്പനികൾക്ക് സ്വമേധയാ തീരുമാനിക്കാം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]