ശരീരത്തിൻ്റെ ശരിയായ പ്രവർത്തനത്തിന് ഒഴിച്ചുകൂടാനാവാത്ത ഒരു ധാതുവാണ് മഗ്നീഷ്യം. പേശികളുടെ ആരോഗ്യം, ഊർജ്ജോത്പാദനം, എല്ലുകളുടെ ബലം എന്നിവ നിലനിർത്തുന്നതിൽ ഇത് നിർണായക പങ്ക് വഹിക്കുന്നു.
വിറ്റാമിൻ ഡി, ബി6 പോലുള്ള പോഷകങ്ങൾ മഗ്നീഷ്യത്തിൻ്റെ ആഗിരണം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. പേശിവേദന ഒഴിവാക്കാനും പേശികളുടെ സുഗമമായ പ്രവർത്തനത്തിനും മഗ്നീഷ്യം അത്യാവശ്യമാണ്.
മഗ്നീഷ്യം ധാരാളമായി അടങ്ങിയതും ഭക്ഷണത്തിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ടതുമായ ഏഴ് ഭക്ഷണങ്ങൾ പരിചയപ്പെടാം. ഒന്ന് മഗ്നീഷ്യത്തിൻ്റെ മികച്ച ഉറവിടമാണ് മത്തങ്ങയുടെ കുരു.
ഒരു പിടി മത്തങ്ങക്കുരു കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ മഗ്നീഷ്യം നൽകുന്നതിനൊപ്പം മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഓർമ്മശക്തി വർദ്ധിപ്പിക്കാനും സഹായിക്കും. രണ്ട് മഗ്നീഷ്യം ധാരാളമായി അടങ്ങിയ ഒന്നാണ് ബദാം.
ബദാം കുതിർത്ത് കഴിക്കുന്നത് ഓർമ്മശക്തിയും ഏകാഗ്രതയും മെച്ചപ്പെടുത്താനും തലച്ചോറിൻ്റെ സമഗ്രമായ ആരോഗ്യത്തിനും ഉത്തമമാണ്. മൂന്ന് ഡാർക്ക് ചോക്ലേറ്റ് മഗ്നീഷ്യത്തിൻ്റെ മികച്ച ഉറവിടമാണ്.
28 ഗ്രാം ഡാർക്ക് ചോക്ലേറ്റിൽ ഏകദേശം 64 മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിരിക്കുന്നു. ഇതിലടങ്ങിയ ആൻ്റിഓക്സിഡൻ്റുകൾ തലച്ചോറിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും.
നാല് ഒരു ഇടത്തരം അവോക്കാഡോയിൽ നിന്ന് ശരീരത്തിന് ഏകദേശം 58 മില്ലിഗ്രാം മഗ്നീഷ്യം ലഭിക്കും. സാലഡുകളിലോ സ്മൂത്തികളിലോ ഉൾപ്പെടുത്തി അവോക്കാഡോ ഭക്ഷണത്തിൻ്റെ ഭാഗമാക്കാവുന്നതാണ്.
അഞ്ച് ഒരു കപ്പ് തൈരിൽ ഏകദേശം 30 മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ദഹനത്തിന് സഹായിക്കുന്ന പ്രോബയോട്ടിക്കുകളാൽ സമ്പന്നമായ തൈര് തലച്ചോറിൻ്റെ ആരോഗ്യത്തിനും ഗുണകരമാണ്.
ആറ് ചീര പോലുള്ള ഇലക്കറികളിൽ മഗ്നീഷ്യവും വിറ്റാമിൻ കെയും ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും മഗ്നീഷ്യം ശരീരത്തിലേക്ക് ആഗിരണം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.
ഏഴ് മുട്ടയിൽ വിറ്റാമിൻ ഡി, ബി വിറ്റാമിനുകൾ എന്നിവ ധാരാളമുണ്ട്. ഈ പോഷകങ്ങൾ ശരീരത്തിന് മഗ്നീഷ്യം എളുപ്പത്തിൽ ആഗിരണം ചെയ്യാനും ഫലപ്രദമായി ഉപയോഗിക്കാനും സഹായിക്കുന്നു.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]