ഇനി പഴയ സർവേ റിപ്പോർട്ട് തേടി സർക്കാർ ഓഫീസുകൾ കയറി ഇറങ്ങേണ്ട. മുൻകാല സർവേ രേഖകൾ ഇനി വേഗത്തിൽ ലഭിക്കും.
ഫയൽ നടപടികളില്ലാതെ ഫീസ് അടച്ച് ആർക്കും ഈ രേഖകള്‍ സ്വയം പ്രിന്റ് ചെയ്തെടുക്കാം. ഇതിനുള്ള കിയോസ്ക് സംവിധാനവും ഹെൽപ് ഡെസ്കും സർവേ ഡയറക്ടറേറ്റിൽ ഇന്ന് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും.
ഡിജിറ്റൽ സർവേ രേഖകളും ഇവിടെ നിന്ന് ലഭിക്കും.
‘എന്റെ ഭൂമി’ ഡിജിറ്റൽ സർവേയുടെ ഭാഗമായാണ് പഴയ സർവേ രേഖകൾ ഡിജിറ്റലൈസ് ചെയ്യുന്നത്. നിലവിൽ 530 വില്ലേജുകളിലെ രേഖകൾ പോർട്ടലിൽ ലഭ്യമാണ്.
ഇതുവരെ തിരുവനന്തപുരത്തെ സെൻട്രൽ സർവേ ഓഫീസിൽ നേരിട്ടെത്തി രേഖകൾ വാങ്ങേണ്ട അവസ്ഥയായിരുന്നു.
എന്നാൽ, ഇപ്പോൾ ‘എന്റെ ഭൂമി’ പോർട്ടൽ വഴി ഓൺലൈനായി രേഖകൾ ഡൗൺലോഡ് ചെയ്യാം. പോർട്ടലിൽ ലഭ്യമല്ലാത്ത രേഖകൾക്കായി ഓൺലൈനായി അപേക്ഷിക്കാനും സൗകര്യമുണ്ട്.
ഡയറക്ടറേറ്റിൽ എത്തുന്നവർക്ക് കിയോസ്ക് സംവിധാനം ഉപയോഗിക്കാനുമാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]