അധ്യാപക ഒഴിവ്
കുന്നമംഗലം∙ പെരിങ്ങൊളം ജിഎച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ്, എൽപിഎസ്ടി ഒഴിവുണ്ട്. കൂടിക്കാഴ്ച ഹൈസ്കൂൾ ഓഫിസിൽ 22ന് 10ന്.
കാർഷിക സേവന കേന്ദ്രത്തിൽ കരാർ നിയമനം
തിക്കോടി∙ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിനു കീഴിൽ തിക്കോടി സഹകരണ ബാങ്ക് നോഡൽ ഏജൻസിയായ തിക്കോടി കാർഷിക സേവന കേന്ദ്രത്തിൽ കാർഷിക യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും കാർഷിക പ്രവൃത്തികൾ ചെയ്യുന്നതിനും കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. മേലടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പഞ്ചായത്തുകളിലെയും പയ്യോളി നഗരസഭ പരിധിയിലെയും 18 നും 50 നും ഇടയിൽ പ്രായമുള്ളവർ 25 ന് അകം അപേക്ഷ അതത് കൃഷിഭവനുകളിൽ നൽകണം 9383 471873
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്∙ ഗവ.
ഐടിഐ ഐഎംസി സൊസൈറ്റി നടത്തുന്ന ഡിപ്ലോമ ഇൻ ഓയിൽ ആൻഡ് ഗ്യാസ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 9526415698.
സ്പോട് അഡ്മിഷൻ
കോഴിക്കോട്∙ എലത്തൂർ ഗവ. ഐടിഐയിൽ വെൽഡർ, വുഡ് വർക്ക് ടെക്നിഷ്യൻ, ഡ്രൈവർ കം മെക്കാനിക് എന്നീ ട്രേഡുകളിൽ എസ്സി, എസ്ടി, ജനറൽ വിഭാഗങ്ങളിൽ സ്പോട് അഡ്മിഷൻ നടത്തുന്നു.
9947895238.
ഐടിഐയിൽ സ്പോട്ട് അഡ്മിഷൻ
പേരാമ്പ്ര∙ ഗവ. ഐടിഐയിൽ വിവിധ ട്രേഡുകളിലേക്ക് 23ന് രാവിലെ 10.30ന് സ്പോട്ട് അഡ്മിഷൻ നടത്തും.
9400127797.
ലോഗോ ക്ഷണിച്ചു
നടുവണ്ണൂർ ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന പേരാമ്പ്ര ഉപജില്ല കലോത്സവത്തിനു ലോഗോ ക്ഷണിച്ചു. 9846490312.
[email protected]
ഇഗ്നോ അപേക്ഷ: തീയതി നീട്ടി
വടകര∙ ഇഗ്നോ ജൂലൈ അക്കാദമിക് സെഷനിലേക്ക് സെമസ്റ്റർ പ്രോഗ്രാമുകൾ ഒഴികെ ബിരുദ–ബിരുദാനന്തര ബിരുദം. പിജി ഡിപ്ലോമ, ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കേണ്ട
അവസാന തീയതി 30 വരെ നീട്ടി. 2, 3 വർഷം തുടർ പഠന പുനർ റജിസ്ട്രേഷൻ ചെയ്യുന്നതിന് അവസാന തീയതി 30. 0496–2525281
വിവരാവകാശ കമ്മിഷൻ സിറ്റിങ്
കോഴിക്കോട്∙ സംസ്ഥാന വിവരാവകാശ കമ്മിഷൻ ഇന്നു രാവിലെ 10.30ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിങ് നടത്തും.
ടി.കെ രാമകൃഷ്ണൻ ഹർജി പരിഗണിക്കും.
വനിതാ കമ്മിഷൻ സിറ്റിങ് നാളെ
കോഴിക്കോട്∙ വനിതാ കമ്മിഷന്റെ ജില്ലാതല സിറ്റിങ് നാളെ ടൗൺ ഹാളിൽ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന സിറ്റിങ്ങിൽ പുതിയ പരാതികളും സ്വീകരിക്കും.
ജനറൽ ബോഡി
കോഴിക്കോട്∙ സിഐഎസ്എഫ് എക്സ് സർവീസ് വെൽഫെയർ അസോസിയേഷൻ 12–ാം സംസ്ഥാന ജനറൽ ബോഡിയോഗം 21 നു രാവിലെ 10 നു റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലെ സരസ്വതി കലാകുഞ്ച് ഓഡിറ്റോറിയത്തിൽ നടക്കും.
മേയർ ബീന ഫിലിപ് ഉദ്ഘാടനം ചെയ്യും.
വോളിബോൾ റജിസ്ട്രേഷൻ
വടകര∙ സംസ്ഥാന വോളി അസോസിയേഷൻ 2025–26 വർഷത്തിൽ റജിസ്റ്റർ ചെയ്ത ക്ലബ്ബുകൾ അവരുടെ കളിക്കാരുടെ റജിസ്ട്രേഷൻ ഇന്നും നാളെയുമായി പൂർത്തിയാക്കണം. വടകര സോൺ സേവാ സമിതി വായന ശാലയിലും കോഴിക്കോട്, ബാലുശ്ശേരി, കുന്നമംഗലം സോണുകൾ കോഴിക്കോട് ആരാധന ടൂറിസ്റ്റ് ഹോമിലും 3 നും 6 നും ഇടയിൽ റജിസ്റ്റർ ചെയ്യണം.
ഓപ്പൺ കിഡ്സ് അത്ലറ്റിക്സ് ചാംപ്യൻഷിപ് നാളെ
കോഴിക്കോട്∙ കേരള സ്റ്റേറ്റ് ഓപ്പൺ കിഡ്സ് അത്ലറ്റിക്സ് ചാംപ്യൻഷിപ് 20ന് നടക്കാവ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.
ലോക അത്ലറ്റിക് ഫെഡറേഷൻ പ്രൈമറി തലത്തിലെ കുട്ടികൾക്കായി രൂപകൽപന ചെയ്ത ശിശുസൗഹൃദ കരിക്കുലമാണു കിഡ്സ് അത്ലറ്റിക്സ് എന്ന് മെഹ്റുഫ് മണലൊടി, കെ.കെ.രവീന്ദ്രൻ, കെ.എം.ജോസഫ് എന്നിവർ പറഞ്ഞു. 7 ഇനങ്ങളിൽ ഗ്രൂപ്പായാണു മത്സരങ്ങൾ.
6 പേരാണ് ഒരു ടീമിലുണ്ടാവുക. കോർപറേഷൻ ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് ഉദ്ഘാടനം ചെയ്യും.
പങ്കെടുക്കുന്ന കുട്ടികൾക്കു സർട്ടിഫിക്കറ്റുകളും മെഡലുകളും ട്രോഫികളും സമ്മാനിക്കും.
മെഡിക്കൽ ക്യാംപ് 28ന്
ഫറോക്ക്∙ ചെറുവണ്ണൂർ പൗരസമിതി കെഎംസിടി മെഡിക്കൽ കോളജ് ആശുപത്രിയുടെ സഹകരണത്തോടെ 28ന് ലിറ്റിൽ ഫ്ലവർ എയുപി സ്കൂളിൽ മെഡിക്കൽ ക്യാംപ് നടത്തുന്നു. റജിസ്റ്റർ ചെയ്യണം.
9847534879.
മീലാദ് കോൺഫറൻസ് ഇന്നു മുതൽ
കുറ്റ്യാടി∙ സമസ്ത കോഓർഡിനേഷൻ കുറ്റ്യാടി മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അഞ്ചാമത് മീലാദ് കോൺഫറൻസിന് ഇന്ന് വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ തുടക്കമാവും. രാവിലെ എട്ടിന് സമസ്തയുടെ നൂറ് പതാക ഉയർത്തും.
രാത്രി 7ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. സമാപന ദിവസമായ 22 ന് നടക്കുന്ന മൗലിദ് സദസ്സിന് ശഫീഖ് മുസല്യാരും പ്രാർഥന സദസ്സിന് സയ്യിദ് സനാഉല്ല തങ്ങളും നേതൃത്വം നൽകും.
പൂർവ വിദ്യാർഥി സംഗമം 21ന്
കൊടുവള്ളി ∙ കൊടുവള്ളി ഗവ.
ഹൈസ്കൂൾ 1983 – 84 എസ്എസ്എൽസി ബാച്ച് വിദ്യാർഥികൾ 40 വർഷങ്ങൾക്കു ശേഷം ‘ഓണക്കാലത്ത് സൗഹൃദ കൂട്ടായ്മ’ എന്ന പേരിൽ ഒത്തുചേരുന്നു. 21നു രാവിലെ 9ന് നെടുമല കെആർഎഫ് റിസോർട്ടിലാണ് ഒത്തുചേരൽ.
പൂർവാധ്യാപകരെ ആദരിക്കും. തുടർന്നു കലാപരിപാടികളും വിവിധ മത്സരങ്ങളും നടക്കും.
9496950315.
റോഡ് അടച്ചു
വളയം∙ ടൗൺ നവീകരണത്തിന്റെ ഭാഗമായി കുയ്തേരി റോഡിൽ പൂട്ടുകട്ട പതിക്കുന്ന പണി നടക്കുന്നതിനാൽ ശനിയാഴ്ച വരെ റോഡ് അടച്ചു.
ഗതാഗതം നിരോധിച്ചു
നടുവണ്ണൂർ∙ വാകയാട് എച്ച്എസ്-അറപ്പീടിക റോഡിൽ പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഇന്നു മുതൽ ഗതാഗതം നിരോധിച്ചു.
വാഹനങ്ങൾ പതിനൊന്നുകണ്ടിയിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് തിരുവോട് സ്കൂളിലേക്കും വാകയാട് എച്ച്എസ്എസിലേക്കും പോകണം. കോഴിക്കോട് ∙ കക്കോടി മുതൽ കണ്ണാടിക്കൽ വരെ റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ ഗതാഗതം നിരോധിച്ചു.
വാഹനങ്ങൾ കണ്ണാടിക്കൽ – വടക്കിനാൽ തണ്ണീർപന്തൽ വഴിയും തിരിച്ചും പോകണം.
വൈദ്യുതി മുടക്കം നാളെ
കോഴിക്കോട്∙ പകൽ 7 മുതൽ 10.30 ചെങ്ങോട്ടുപോയിൽ, കല്ലാരംകെട്ട്, പിഎഎച്ച് ക്രഷർ, പുന്നശ്ശേരി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ. ∙ 11 – 2.30: പാലങ്ങാട്, വേങ്ങാകുന്ന്, ആശാരികുന്ന്, കുട്ടമ്പൂര്, കുണ്ടായി, തോൽപാറമല എന്നീ ട്രാൻസ്ഫോമർ പരിധിയിൽ.
∙ 9 – 1: പറമ്പിൽ ബസാർ, കോഴികുളം ഭാഗങ്ങളിൽ. ∙ 8.30 – 5: കല്ലന്ത്രമേട്, വേളംകോട് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]