പയ്യോളി∙ ചെരണ്ടത്തൂർ എംഎച്ച്ഇഎസ് കോളജിൽ മൂന്നാം വർഷ ഡിഗ്രി വിദ്യാർഥികൾ രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിയെ ക്രൂരമായി മർദിച്ചു. രണ്ടാം വർഷ ബികോം വിദ്യാർഥി അദീബ് അബ്ദുൽ സലാമിനാണ് സീനിയർ വിദ്യാർഥികളുടെ മർദനമേറ്റത്. 12 ന് ആയിരുന്നു സംഭവം.
11.30 ന് കോളജ് ക്യാംപസിൽ നിൽക്കുന്നതിനിടെ അത് വഴി കടന്നു പോയ തൊട്ടടുത്ത ക്ലാസിലെ സുഹൃത്തിനെ പേര് വിളിച്ചു. ഇത് കേട്ടെത്തിയ സീനിയർ വിദ്യാർഥികളായ 2 പേർ വീണ്ടും പേര് വിളിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
പറ്റില്ലെന്ന് പറഞ്ഞതോടെ ക്രൂരമായ മർദനം ആരംഭിച്ചു.
തലങ്ങും വിലങ്ങും മർദിക്കുകയും ഇരു കൈകളും ഉപയോഗിച്ച് ചെവികൾക്ക് മുകളിൽ ഇടിക്കുകയും വയറ്റിൽ ചവിട്ടുകയും ചെയ്തു. ഇതോടെ കേൾവി ശക്തിക്ക് ഭാഗികമായി തകരാർ സംഭവിച്ചു.
വിദ്യാർഥിക്ക് തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ കൊണ്ടു പോയതിനെ തുടർന്നാണ് മർദിച്ച വിവരം രക്ഷിതാക്കൾ അറിയുന്നത്. ഇതോടെ കോളജിലെ മൂന്നാം വർഷ ബിബിഎ വിദ്യാർഥി, മൂന്നാം വർഷ ബിഎസ്സി ബയോ കെമിസ്ട്രി വിദ്യാർഥി എന്നിവർക്കെതിരെ കോളജ് അധികൃതർക്കും പയ്യോളി പൊലീസിലും പരാതി നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]