ബേപ്പൂർ∙ കടലാക്രമണത്തിൽ നശിച്ച മാറാട് തീരത്തെ കടൽഭിത്തി പുനരുദ്ധാരണം നീളുന്നത് തീരവാസികളെ ആശങ്കപ്പെടുത്തുന്നു. അരയ സമാജം ഓഫിസ് പരിസരത്താണ് സംരക്ഷണ ഭിത്തിയുടെ കല്ലുകൾ ഇളകി വീണത്.
കടൽ പ്രക്ഷുബ്ധമാകുമ്പോൾ ഇതുവഴി മാറാട് തീരദേശ റോഡിലേക്ക് വെള്ളം അടിച്ചു കയറുകയാണ്. യാനങ്ങൾ അടുപ്പിക്കാനായി ഭിത്തി കെട്ടാതെ ഒഴിച്ചിട്ട ഭാഗത്തും വെള്ളം തള്ളിക്കയറുന്നുണ്ട്.
വർഷങ്ങൾക്കു മുൻപ് ഭിത്തി നിർമിച്ചതാണ് മാറാട് തീരത്തെ കടൽഭിത്തി.
പിന്നീട് കാര്യമായി അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. തിരയടിയിൽ മണ്ണൊലിച്ചു മാറാട് ബീച്ച് മുതൽ കൈതവളപ്പ് വരെ പലയിടത്തും കടൽഭിത്തി താഴ്ന്നിട്ടുണ്ട്.
നേരത്തെ ഒന്നര മീറ്റർ ഉയരം ഉണ്ടായിരുന്ന ഭിത്തിക്ക് ഇപ്പോൾ ഒരു മീറ്ററിൽ താഴെ മാത്രമേ ഉയരമുള്ളൂ. ഇതിനാലാണു കടൽക്ഷോഭം ഉണ്ടാകുമ്പോൾ ഭിത്തി കവിഞ്ഞു വെള്ളം കരയിലേക്ക് ഇരച്ചെത്തുന്നത്.
തകർന്ന ഭിത്തി പെട്ടെന്നു സുരക്ഷിതമാക്കിയില്ലെങ്കിൽ കൂടുതൽ കല്ലുകൾ ഇളകി വീഴുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]