അറ്റകുറ്റപ്പണി ഇന്നു മുതൽ:
കുറവിലങ്ങാട് ∙കുറിച്ചിത്താനം–പൂവത്തിങ്കൽ റോഡ് അറ്റകുറ്റപ്പണികൾ ഇന്ന് ആരംഭിക്കുമെന്നു മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു. പൊതു മരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം കുറവിലങ്ങാട് സെക്ഷനു കീഴിൽ റണ്ണിങ് കരാറിൽ ഉൾപ്പെടുത്തിയാണ് അറ്റകുറ്റപ്പണികൾ.
സർട്ടിഫിക്കറ്റ് വിതരണം ഇന്ന്
പൂഞ്ഞാർ ∙ ഐഎച്ച്ആർഡി എൻജിനീയിങ്് കോളജിലെ 2024-25 അധ്യയന വർഷത്തെ ബിടെക്, ഡിപ്ലോമ, എംസിഎ കോഴ്സുകൾ പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും അഭിനന്ദനവും ഇന്ന് 10ന് കോളജ് ഓഡിറ്റോറിയത്തിൽ ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും.
ഐഎച്ച്്ആർഡി ഡയറക്ടർ ഡോ.വി.എ.അരുൺ കുമാർ അധ്യക്ഷത വഹിക്കും.
ആശ്രിത സർട്ടിഫിക്കറ്റ്
കോട്ടയം ∙ കേരള നീറ്റ് – പിജി സംവരണ സീറ്റിലേക്ക് അപേക്ഷിക്കുന്ന വിമുക്തഭടന്മാരുടെ അവിവാഹിതരും തൊഴിൽരഹിതരുമായ മക്കൾക്ക് ആശ്രിത സർട്ടിഫിക്കറ്റ് ജില്ലാ സൈനികക്ഷേമ ഓഫിസിൽനിന്ന് സാക്ഷ്യപ്പെടുത്താം. സർട്ടിഫിക്കറ്റിനായി അപേക്ഷിക്കുമ്പോൾ 25 വയസ്സ് പ്രായപരിധി ബാധകമല്ലെന്നു ജില്ലാ സൈനികക്ഷേമ ഓഫിസർ അറിയിച്ചു.
ഫോൺ: 0481 2371187.
സ്പോട് അഡ്മിഷൻ
കോട്ടയം ∙ പള്ളിക്കത്തോട് പിടിസിഎം ഗവ. ഐടിഐയിൽ വിവിധ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട് അഡ്മിഷൻ നടത്തുന്നു.
ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് സർട്ടിഫിക്കറ്റുകൾ സഹിതം ഐടിഐയിൽ എത്തി 27 വരെ അപേക്ഷ നൽകാം. ഫോൺ: 6238139057, 9495321698.
തെങ്ങിൻ തൈ വിതരണം
പാലാ ∙ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സാന്തോം ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി മുണ്ടുപാലം സ്റ്റീൽ ഇന്ത്യ ഗ്രൗണ്ടിൽ തെങ്ങിൻ തൈകളുടെ വിതരണം ആരംഭിച്ചു.
ഫോൺ: 9074556726, 9074556714.
സെമിനാർ ഇന്ന്
കുറവിലങ്ങാട് ∙സ്വരുമ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ മാനസിക ആരോഗ്യത്തെക്കുറിച്ച് ഇന്ന് 2ന് സ്വരുമ ഹാളിൽ സെമിനാർ നടത്തും.ഡോ. വി.എസ് പാർവതി ക്ലാസിന് നേതൃത്വം നൽകും.
സീറ്റൊഴിവ്
പാലാ ∙ മാക്ട് കംപ്യൂട്ടേഴ്സിൽ കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.
പിജിഡിസിഎ, ഡിസിഎ, ടാലി, ഡിടിപി എന്നിവയ്ക്കും അപേക്ഷിക്കാം. ഫോൺ: 9447121369.
ഫുട്ബോൾ ടീം തിരഞ്ഞെടുപ്പ്
കോട്ടയം ∙ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സീനിയർ ഫുട്ബോൾ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ജില്ലാ ടീമിന്റെ തിരഞ്ഞെടുപ്പ് 21ന് ഒന്നിന് പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടിൽ നടക്കും.
താൽപര്യമുള്ളവർ പേര് റജിസ്റ്റർ ചെയ്ത് ട്രയൽസിൽ പങ്കെടുക്കണമെന്ന് ജില്ലാ ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. റജിസ്ട്രേഷൻ ഫീസുണ്ട്.
ഫോൺ: 98462 44010.
ഐടിഐ സീറ്റൊഴിവ്
കോട്ടയം ∙ പള്ളിക്കത്തോട് പിടിസിഎം ഗവ. ഐടിഐയിൽ വിവിധ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട് അഡ്മിഷൻ നടത്തുന്നു.
ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് സർട്ടിഫിക്കറ്റുകൾ സഹിതം ഐടിഐയിൽ എത്തി 27 വരെ അപേക്ഷ നൽകാം. ഫോൺ: 6238139057, 9495321698.
ഏറ്റുമാനൂർ∙ ഗവ.
ഐടിഐയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട് അഡ്മിഷൻ 30നു നടക്കും. അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്ക് സ്ഥാപനത്തിൽ നേരിട്ടെത്തി പ്രവേശനം നേടാം.
അപേക്ഷാ ഫീസ് 100 രൂപ. എസ്എസ്എൽസി, പ്ലസ് ടു (ഉണ്ടെങ്കിൽ), ആധാർ, ടിസി, ജാതി സർട്ടിഫിക്കറ്റ് (എസ്സി / എസ്ടി, ഒഇസി) എന്നിവയുടെ കോപ്പികൾ, ഫോട്ടോ എന്നിവ കൊണ്ടുവരണം.
ഫോൺ: 94968 00788, 0481 2535562. മണർകാട് ∙ സെന്റ് മേരീസ് പ്രൈവറ്റ് ഐടിഐയിൽ കേന്ദ്രസർക്കാർ അംഗീകൃത എൻസിവിടി സർട്ടിഫിക്കറ്റ് കോഴ്സുകളായ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഫിറ്റർ, ഇലക്ട്രിഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, മെക്കാനിക് ഡീസൽ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കും എസ്സി/എസ്ടി വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിലേക്കും അഡ്മിഷൻ തുടരുന്നു.
ഫോൺ: 0481-2370756, 9995068922, 9847401867. കോട്ടയം ∙ തിരുവാർപ്പ് ഗവ.
ഐടിഐയിൽ ഇലക്ട്രിഷ്യൻ, പ്ലമർ ട്രേഡുകളിൽ സീറ്റൊഴിവ്. ഇലക്ട്രിഷ്യൻ ട്രേഡിൽ എസ്ടി വിഭാഗത്തിൽ ഒന്നും പ്ലമർ ട്രേഡിൽ എസ്സി, എസ്ടി വിഭാഗത്തിൽ ഉൾപ്പെടെ 34 ഒഴിവുകളുമുണ്ട്. എസ്എസ്എൽസി, പ്ലസ് ടു സർട്ടിഫിക്കറ്റുകളുമായി ഐടിഐയിൽ 30നു മുൻപ് എത്തണം.
ഫോൺ: 0481 2380404, 77366 15767. സൗജന്യ തൊഴിൽ പരിശീലനം
കോട്ടയം ∙ പാമ്പാടി അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കും ജില്ലാ വനിതാ ശിശുവികസന വകുപ്പും ചേർന്ന് അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ സൗജന്യ തൊഴിൽ നൈപുണ്യ പരിശീലനം നൽകുന്നു.
വിആർ ഡവലപ്പർ വിത്ത് യൂണിറ്റി കോഴ്സിലാണ് പരിശീലനം. യോഗ്യത: പ്ലസ്ടു.
പ്ലേസ്മെന്റ് അസിസ്റ്റൻസും ലഭിക്കും. ഫോൺ: 94959 99731.
തൊഴിൽമേള നാളെ
കോട്ടയം ∙ കലക്ടറേറ്റ് രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൽ നാളെ തൊഴിൽമേള നടക്കും.
വോക് ഇൻ ഇന്റർവ്യൂ രാവിലെ 10 മുതൽ. ഫോൺ: 0481 2563451, 81389 08657.
വൈദ്യുതി മുടക്കം
ഏറ്റുമാനൂർ ∙ തുമ്പശേരി, പാറോലിക്കൽ, റെയിൽവേ, 101 ജംക്ഷൻ, കെഎഫ്സി, ഹാങ് ഔട്ട്, എംഎച്ച് ഇൻഡസ്ട്രി, റോസിറ്റ മരിയ, സാൻജോസ്, അർക്കാഡിയ, ഫോക്കസ് ടവർ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ഗാന്ധിനഗർ ∙ ആംബ്രോസ് നഗർ, കരിമ്പാടം അഗ്രികൾചർ, പടിഞ്ഞാറേക്കര ഇൻഡസ് ടവർ, താഴേപ്പള്ളി, തേക്കുംപാലം, തൈപ്പറമ്പ്, നിർമിതി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു 10 മുതൽ ഒന്നു വരെ വൈദ്യുതി മുടങ്ങും. മീനടം ∙ മുണ്ടിയാക്കൽ, പന്നിക്കോട്ടുപടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പാമ്പാടി ∙ ചേന്നംപള്ളി, നന്മല എസ്എൻഡിപി, നെന്മാറ ടവർ, പുതുവയൽ, മണ്ണാത്തിപ്പാറ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. മണർകാട് ∙ മണർകാട് ടൗൺ, ചെട്ടിപ്പടി അനെർട്ട്, കെപിഎൽ, ബേസ്, തെങ്ങുംതുരുത്തേൽ, ഓൾഡ് കെകെ റോഡ്, വട്ടവേലി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് ഭാഗികമായും ഗുഡ് ന്യൂസ്, പുളിമൂട്, പൂപ്പട, ചെറിയാൻ ആശ്രമം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 9 മുതൽ 5.30 വരെയും വൈദ്യുതി മുടങ്ങും.
പൊൻകുന്നം ∙ ടൗൺ, പുഴയനാൽ ബിൽഡിങ്, കോയിപ്പള്ളി, മൈക്രോ, ബിഎസ്എൻഎൽ, റിലയൻസ് ട്രെൻഡ്സ് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.
അസിസ്റ്റന്റ് പ്രഫസർ ഒഴിവ്
മാന്നാനം ∙ സെന്റ് ജോസഫ്സ് ട്രെയ്നിങ് കോളജിൽ ഫിസിക്കൽ സയൻസ് എജ്യുക്കേഷൻ വിഭാഗത്തിൽ ഗെസ്റ്റ് അസിസ്റ്റന്റ് പ്രഫസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 30ന് രാവിലെ 10.30 ന് കോളജിൽ നടക്കുന്ന അഭിമുഖത്തിന് എത്തേണ്ടതാണ്.
ഫോൺ: 04812597347, 7306135747
അപേക്ഷാത്തീയതി നീട്ടി
കുറവിലങ്ങാട് ∙ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ 2025-26 അധ്യയന വർഷത്തെ യുജി, പിജി പ്രോഗ്രാമുകൾക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി 25 വരെ നീട്ടി. 28 യു ജി / പിജി പ്രോഗ്രാമുകൾക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
16 യുജി പ്രോഗ്രാമുകളും, 12പി ജി പ്രോഗ്രാമുകളുമാണുള്ളത്.ഇതിൽ 6 പ്രോഗ്രാമുകൾ 4 വർഷ ബിരുദഘടനയിലാണ്. പഠന കേന്ദ്രങ്ങളിലൂടെ അവധി ദിവസങ്ങളിൽ നേരിട്ടുള്ള അക്കാദമിക് കൗൺസലിങ് ക്ലാസുകൾക്ക് പുറമേ റെക്കോർഡഡ് ക്ലാസ്സുകളും, എൽ ഡസ്ക് എന്ന പഠന ആപ്പും പഠിതാക്കൾക്ക് പ്രയോജനപ്പെടുത്താം.
യോഗ്യതയുള്ള ആർക്കും പ്രായപരിധിയോ മാർക്ക് മാനദണ്ഡങ്ങളോ ഇല്ലാതെ ഇഷ്ടമുള്ള വിഷയത്തിൽ ഉപരിപഠനം നടത്താം. ടി സി നിർബന്ധമല്ല.
വിശദ വിവരങ്ങൾക്ക് www.sgou.ac.in,9447521011 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]