നീലംപേരൂർ ∙ കല്യാണസൗഗന്ധികം തേടിയുള്ള ഭീമസേനന്റെ യാത്ര ഗന്ധർവ നഗരത്തിൽ പ്രവേശിച്ച ഇതിവൃത്തത്തെ അടിസ്ഥാനമാക്കിയുള്ള കൊടിക്കൂറ എത്തിയതോടെ നീലംപേരൂർ പൂരം പടയണിയുടെ അവസാന ഘട്ടത്തിനു തുടക്കം. ഇന്നലെ രാത്രിയാണ് പിണ്ടിയും കുരുത്തോലയും എന്ന നാലാം ഘട്ടത്തിൽ ആദ്യ അടിയന്തരക്കോലമായി കൊടിക്കൂറ നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രസന്നിധിയിൽ എത്തിയത്.
ഇന്നു രാത്രി 10ന് അടിയന്തരക്കോലമായ കാവൽ പിശാച് പടയണിക്കളത്തിൽ എത്തും.
കല്യാണ സൗഗന്ധികം തേടിയുള്ള യാത്രയിൽ ഗന്ധർവ നഗരത്തിൽ എത്തിയ ഭീമസേനൻ കാവൽ നിൽക്കുന്ന പിശാചിനെ കണ്ടെന്നാണ് വിശ്വാസം. കുരുത്തോല മെടഞ്ഞാണു കാവൽപിശാചിനെ നിർമിക്കുന്നത്.
പൂരം പടയണിക്ക് 2 നാൾ മാത്രം ബാക്കി നിൽക്കെ അന്നങ്ങളുടെയും കോലങ്ങളുടെയും നിർമാണ ജോലികളാൽ സജീവമാണ് ക്ഷേത്രപരിസരം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]