ചാത്തന്നൂർ ∙ ചാത്തന്നൂർ ജംക്ഷനെ രണ്ടായി വിഭജിച്ചു ദേശീയപാതയുടെ മേൽപാത കടന്നു പോകുമ്പോൾ ഇത്തിക്കര മുതൽ കുരിശുംമൂട് വരെ ഇരുപത്തിയഞ്ചോളം ഇടറോഡുകൾ നാമാവശേഷമായി. സർവീസ് റോഡിൽ നിന്ന് ഇടറോഡിലേക്ക് കയറാനും ഇറങ്ങാനും വലയുമ്പോൾ കെഎസ്ആർടിസി ഗ്രാമവണ്ടി പദ്ധതിയിലൂടെ യാത്രാക്ലേശത്തിനു പരിഹാരം കാണുകയാണ്.
ഇതിനായി പ്രതിമാസം എഴുപതിനായിരം രൂപയിലേറെ ചെലവഴിക്കുന്നു
വിരൽത്തുമ്പിൽ ഓരോ വാർഡിലെയും സമസ്ത വിവരങ്ങളും ലഭ്യമാകുന്ന ഡിജിറ്റൽ ഗ്രാമപ്പഞ്ചായത്ത് എന്ന ലക്ഷ്യത്തിൽ എത്തിയ പഞ്ചായത്താണ്. എൻഎച്ച് വികസനത്തിൽ പൊളിച്ചു മാറ്റിയ ഷോപ്പിങ് കോംപ്ലക്സിനു പകരം 5.28 കോടി രൂപ ചെലവിൽ ബഹുനില മാർക്കറ്റ് സമുച്ചയം നിർമാണം അന്തിമ ഘട്ടത്തിലാണ്.
ലൈഫ്, പിഎംഎവൈ പദ്ധതികളിലൂടെ മുന്നൂറോളം പേർക്ക് ഭവനം നൽകി. ഏഴു വർഷം മുൻപ് ഒന്നിലേറെ തവണ ഉദ്ഘാടനം ചെയ്ത ചാത്തന്നൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബസുകൾ എത്തുന്നില്ല. പരവൂർ മേഖലയിൽ നിന്നു ചാത്തന്നൂരിൽ എത്തിയിരുന്ന സ്വകാര്യ ബസുകൾ എൻഎച്ച് വികസനത്തെ തുടർന്നു ചാത്തന്നൂരിനെ ഒഴിവാക്കുന്നത് വ്യാപാര വ്യവസായ മേഖലയ്ക്കു തിരിച്ചടിയാണ്.
ചാത്തന്നൂരിന്റെ ജീവനാഡിയായ വിശേഷിപ്പിക്കുന്ന ചാത്തന്നൂർ തോട് നാശത്തിന്റെ വക്കിലാണ്.
ദേശീയപാതയിലെ ഓടയിലേക്ക് തുറന്നു വിടുന്ന മലിനജലം ചാത്തന്നൂർ തോട്ടിൽ എത്തുന്നത് തടയാൻ നടപടി ഇല്ല. തലച്ചിറ സംരക്ഷണവും വൈകുകയാണ്. നിയോജക മണ്ഡലത്തിലെ ഏറ്റവും വലിയ സ്കൂളുകൾ സ്ഥിതി ചെയ്യുന്നത് ചാത്തന്നൂരിലാണ്. ആയിരക്കണക്കിനു വിദ്യാർഥികൾ എത്തുന്ന ചാത്തന്നൂർ ജംക്ഷനിൽ മഴയും വെയിലും ഏൽക്കാതെ നിൽക്കാൻ സൗകര്യം ഇല്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]