ചക്കാമ്പുഴ ∙ ആശുപത്രി കവലയിലെ കലുങ്ക് അടഞ്ഞതോടെ മഴ പെയ്താൽ റോഡിൽ വെള്ളപ്പൊക്കം. ശക്തമായി മഴ പെയ്താൽ റോഡിലൂടെയുള്ള ഗതാഗതം പോലും സ്തംഭിക്കുന്ന വിധത്തിലാണ് വെള്ളത്തിന്റെ ഒഴുക്ക്.സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെ പേർ കാൽനടയായി സഞ്ചരിക്കുന്ന റോഡാണിത്.
ശക്തമായി ഒഴുകിയെത്തുന്ന വെള്ളം നേരിട്ട് തോട്ടിലേക്കാണ് പതിക്കുന്നത്.
കലുങ്കിനുള്ളിൽ വെള്ളം കെട്ടി നിന്നു സമീപത്തെ കിണറുകളിൽ മലിനജലം എത്തുകയാണ്.വലിയ തോതിൽ മഴവെള്ളം ഒഴുകിയെത്തുന്നത് ആശുപത്രി ജംക്ഷനിലെ വ്യാപാര സ്ഥാപനങ്ങൾക്കും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കലുങ്കിനടിയിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്ത് വെള്ളമൊഴുക്ക് സുഗമമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]