തിരുവനന്തപുരം ∙ തലസ്ഥാനത്ത് ഏറ്റവും കൂടുതൽ കുടുംബങ്ങൾ സായാഹ്നം ആസ്വദിക്കാൻ എത്തുന്ന ശംഖുമുഖം ബീച്ച് ഇരുളടഞ്ഞ അവസ്ഥയിൽ. ദിവസങ്ങളായി തെരുവ് വിളക്കുകൾ ഭൂരിഭാഗവും പ്രകാശിക്കുന്നില്ല.
വെളിച്ചമില്ലാതെ വന്നതോടെ ഇവിടം സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി മാറി. പ്രകാശിക്കുന്ന രണ്ടോ മൂന്നോ ലൈറ്റുകൾ മാത്രമാണ് ഇവിടെയുള്ളത്.
ആഴ്ചകളായി ഇരുട്ട് മൂടിയ നിലയിലാണ് ബീച്ചും പരിസരവും. വെളിച്ചം ഇല്ലാതായതോടെ ബീച്ചിൽ എത്തുന്നവരുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടായി.
ബീച്ചും പരിസരവും മാലിന്യം കൊണ്ടു നിറഞ്ഞു.
ഇത് മൂലം തെരുവ് നായ്ക്കളുടെ ശല്യവും ഏറിയിട്ടുണ്ട്. അവധി ദിവസങ്ങളിലും അല്ലാതെയും ഏറ്റവും കുടുതൽ കുടുംബങ്ങൾ എത്തിയിരുന്ന ബീച്ചിനാണ് ഈ ദുരവസ്ഥ. മുൻപ് ഉണ്ടായ കനത്ത മഴയിൽ ബീച്ചിലെ ഇരിപ്പിടങ്ങൾ മുഴുവൻ തകർന്നിരുന്നു.
ഇവയിൽ ഭൂരിപക്ഷവും നവീകരിച്ചിട്ടില്ല. ശക്തമായ കടൽക്ഷോഭത്തിൽ ഇവിടെ സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റുകൾ ഉൾപ്പെടെ തകർന്നിരുന്നു.
ഇവയൊന്നും പുനഃസ്ഥാപിക്കാതെ വന്നതോടെയാണ് ബീച്ചും പരിസരവും ഇരുട്ടിലായത്. പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ ബീച്ചിലും പരിസരത്തും അടിഞ്ഞ് കിടപ്പുണ്ട്.
മലമ്പുഴയിലെ യക്ഷിയും വിമാനവും സ്ഥാപിച്ചിരിക്കുന്ന പാർക്കിലെ പഴയ കുളത്തിൽ നിറയെ പ്ലാസ്റ്റിക് കുപ്പികളാണ്. ബീച്ചിലും പരിസരത്തും മാലിന്യം മൂലമുള്ള ദുർഗന്ധവും ഉണ്ട്.
എത്രയും വേഗം ബീച്ചിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]