തുറവൂർ∙ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ഗതാഗതക്കുരുക്കൊഴിവാക്കാൻ വാഹനങ്ങൾ വഴിതിരിച്ചു വിടുന്ന തുറവൂർ–കുമ്പളങ്ങി റോഡ്, തുറവൂർ തൈക്കാട്ടുശേരി റോഡ് എന്നിവയുടെ നിർമാണം എങ്ങുമെത്തിയിട്ടില്ല. ദേശീയപാത അതോറിറ്റി 8.5 കോടി രൂപയും തുടർന്ന് തുക തികയാത്തതിനാൽ 36 ലക്ഷം രൂപയും പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടു 6 മാസം പിന്നിട്ടിട്ടും റോഡിന്റെ പുനർനിർമാണം വൈകുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. തുറവൂർ മുതൽ കുമ്പളങ്ങി വരെ അഞ്ഞൂറിലേറെ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്.
വൻ ഗർത്തങ്ങൾ ബിറ്റുമിൻ മിശ്രിതം ഉപയോഗിച്ച് അടച്ചെങ്കിലും മഴയിൽ വീണ്ടും കുഴികൾ പഴയപടിയായി.
ഇതെ അവസ്ഥയാണ് തൈക്കാട്ടുശേരി അരൂക്കുറ്റി റോഡിനും. പല സ്ഥലങ്ങളിലും വെള്ളം കെട്ടിനിന്നു വൻഗർത്തങ്ങളായി വാഹനങ്ങൾ കുഴികളിൽ വീണ് അപകടത്തിൽപെടുന്നതും പതിവു കാഴ്ചയാണ്.
ഒരു മാസത്തിന് മുൻപ് കരാർ എടുത്ത് നടപടിക്രമങ്ങൾ പൂർത്തീകരിച്ചതാണ്. എന്നാൽ ഏറെ പ്രതിഷേധങ്ങൾ ഉണ്ടായിട്ടും ബന്ധപ്പെട്ട
കരാറുകാരനോ പൊതുമരാമത്ത് വകുപ്പോ വേണ്ട ഗൗരവം കാണിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
” പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന തരത്തിലാണ് അധികൃതരുടെ നിലപാട്.
അപകടങ്ങളിൽപെട്ട പലരും ആശുപത്രികളിൽ ചികിത്സ തേടിയിട്ടും ഒരു ദയയും അധികൃതർ കാട്ടുന്നില്ല.
അടിയന്തരമായി റോഡ് നിർമാണം ആരംഭിക്കണം. നിർമാണ പ്രവൃത്തികളുടെ ഗുണനിലവാരവും പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഡപ്യൂട്ടി ചീഫ് എൻജിനീയർക്ക് പരാതി നൽകി.”
വേളോർവട്ടം ശശികുമാർ, പരിസ്ഥിതി പ്രവർത്തകൻ
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]