കരുനാഗപ്പള്ളി∙ ശക്തമായ വേലിയേറ്റത്തിന് സാധ്യതയേറിയ വൃശ്ചികമാസം എത്താൻ 2 മാസം ബാക്കി നിൽക്കെ, സമഗ്ര പുലിമുട്ട് നിർമാണം എങ്ങുമെത്താത്തതിനാൽ ആലപ്പാട് നിവാസികൾ ആശങ്കയിൽ. കടലാക്രമണത്തെ അതിജീവിക്കുന്നതിനായി തൊഴിലുറപ്പു തൊഴിലാളികളെ കൊണ്ടു പഞ്ചായത്ത് തിരക്കിട്ട് മൺതിട്ടകൾ നിർമിക്കുന്നത് താൽക്കാലിക ആശ്വാസമാണെങ്കിലും പുലിമുട്ട് നിർമാണത്തിനായി കാത്തിരിപ്പ് തുടരുന്നതിന്റെ നിരാശയിലാണ് പ്രദേശവാസികൾ.
പുലിമുട്ട് നിർമാണം അനിവാര്യമായ അഴീക്കൽ ഭദ്രൻമുക്കിലും സ്രായിക്കാട്ടുമെല്ലാം ഒരാഴ്ച മുൻപാണ് താൽക്കാലിക പരിഹാരമെന്ന നിലയിൽ മൺതിട്ട നിർമാണം ആരംഭിച്ചത്. തീരത്തിന്റെ ഇരുവശങ്ങളിലുമുള്ള മണ്ണ് കൂട്ടിയിട്ടു നിർമിക്കുന്ന മൺതിട്ടയ്ക്കു മുകളിൽ കയർ ഭൂവസ്ത്രം വിരിച്ചിട്ട് കമ്പുകൾ നാട്ടിയിരിക്കുകയാണ്.
ശക്തമായ തിരമാലകൾ തീരത്തേക്ക് അടിച്ചുകയറുമ്പോൾ മൺതിട്ടയ്ക്ക് എത്രനാൾ സംരക്ഷണ കവചമായി നിലനിൽക്കാൻ കഴിയുമെന്നതാണ് നാട്ടുകാരുടെ ചോദ്യം. മൺസൂൺ കാലത്തിനു മുൻപ് സർക്കാരിന്റെ പ്രഖ്യാപനം നടപ്പാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രഖ്യാപനം കഴിഞ്ഞിട്ട് 4 വർഷത്തിനു ശേഷവും പദ്ധതി ഫയലിൽ കുടുങ്ങിക്കിടക്കുകയാണ്.
കേരളത്തിൽ രൂക്ഷമായ കടൽക്ഷോഭം നേരിടുന്ന പത്ത് പ്രദേശങ്ങളിലൊന്നാണ് ആലപ്പാട്. കിഫ്ബി ഫണ്ട് ഉപയോഗിച്ചു പലിമുട്ട് നിർമാണ പദ്ധതി നടപ്പാക്കുന്നതിനായി 172.5 കോടി രൂപ വിനിയോഗിക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം.
അഴീക്കൽ ഭദ്രൻമുക്ക്, സ്രായിക്കാട്, കുഴിത്തുറ എന്നിവിടങ്ങളിലെല്ലാം പദ്ധതി നടപ്പാക്കുന്നതിനായി കടലിലെയും കരയിലെയും സർവേ നടപടികളുൾപ്പെടെ പൂർത്തിയാക്കിയിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]