ഫറോക്ക്∙ താലൂക്ക് ആശുപത്രിയിലെ ആംബുലൻസിന്റെ കേടുപാട് പരിഹരിക്കാൻ രണ്ടാഴ്ചയ്ക്കകം അനുമതി നൽകാൻ ആരോഗ്യവകുപ്പ് സെക്രട്ടറി നടപടിയെടുക്കണമെന്നു മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. ആംബുലൻസ് അറ്റകുറ്റപ്പണികൾക്ക് അനുമതി നേടിയെടുക്കുന്നതിനുള്ള നടപടി ആരോഗ്യവകുപ്പ് ഡയറക്ടർ നടത്തണമെന്നും കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. താലൂക്ക് ആശുപത്രിയിലെ അടിയന്തര ആവശ്യങ്ങൾക്കായി താൽക്കാലിക അടിസ്ഥാനത്തിൽ ആംബുലൻസ് ലഭ്യമാക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.
ദേശീയ ആരോഗ്യ ദൗത്യം, 108 സർവീസ്, അടുത്തുള്ള സർക്കാർ ആശുപത്രി എന്നിവിടങ്ങളിൽ നിന്നു ആംബുലൻസ് ലഭ്യമാക്കണം.
ഭാവിയിൽ ഇത്തരം ഭരണ തടസ്സങ്ങൾ ആവർത്തിക്കാതിരിക്കാൻ ആരോഗ്യവകുപ്പ് സെക്രട്ടറി നടപടിയെടുക്കണമെന്നും ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദേശിച്ചു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ രണ്ടാഴ്ചയ്ക്കകം കമ്മിഷനെ അറിയിക്കണം.
എം.കെ.രാഘവൻ എംപിയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് ആശുപത്രിക്കു അനുവദിച്ച ആംബുലൻസ് 2023 നവംബർ 15ന് വൈദ്യരങ്ങാടിയിൽ അപകടത്തിൽപെടുകയായിരുന്നു. 10.07 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണി കണക്കാക്കിയതിനെ തുടർന്ന് എസ്റ്റിമേറ്റ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ പരിഗണനയിലാണ്.
വിവരാവകാശ പ്രവർത്തകൻ ഫറോക്ക് കല്ലംപാറ സ്വദേശി കെ.ടി.അബ്ദുൽ മനാഫ് നൽകിയ പരാതിയിലാണു കമ്മിഷൻ നടപടി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]