മണ്ണാർക്കാട് ∙ എളമ്പുലാശ്ശേരി വാക്കടയിൽ യുവതിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി, ഭർത്താവ് അറസ്റ്റിൽ. വാക്കട
അച്ചീരി വീട്ടിൽ യുഗേഷിന്റെ ഭാര്യ കോട്ടയം അയർക്കുന്നം വെള്ളിമഠം ജെയ്മോന്റെ മകൾ അഞ്ജുമോളാണ് (23) കൊല്ലപ്പെട്ടത്. വീടിനു സമീപം ചെങ്കൽ ക്വാറിക്കായി ഒരുക്കിയ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച രാത്രി യുഗേഷ് തന്നെയാണ് മണ്ണാർക്കാട് പൊലീസ് സ്റ്റേഷനിലെത്തി താൻ ഭാര്യയെ കൊലപ്പെടുത്തിയെന്ന വിവരം അറിയിച്ചത്. പൊലീസ് എത്തിയ ശേഷമാണ് നാട്ടുകാർ സംഭവം അറിഞ്ഞത്.
കഴുത്ത് ഞെരിച്ചതിന്റെ പാടുകളുണ്ട്. പുറത്തേക്കു കാണുന്ന മറ്റു പരുക്കുകളൊന്നും ഇല്ല.
മൃതദേഹം കിടന്ന ഭാഗത്ത് മൽപിടിത്തം നടന്നതിന്റെ ലക്ഷണമൊന്നും കണ്ടെത്തിയിട്ടില്ല.
കൊലപ്പെടുത്തിയ ശേഷം കൊണ്ടുവന്നിട്ടതായിരിക്കുമെന്നാണ് പൊലീസ് കരുതുന്നത്. റോഡിൽ നിന്ന് അഞ്ച് അടിയോളം മാത്രം താഴ്ചയുള്ള ഭാഗത്താണ് മൃതദേഹം കിടന്നിരുന്നത്.
അതുകൊണ്ടുതന്നെ തള്ളിയിട്ടു കൊലപ്പെടുത്തിയതല്ലെന്ന് പൊലീസ് നേരത്തെ ഉറപ്പിച്ചിരുന്നു. ഫൊറൻസിക് വിദഗ്ധർ സ്ഥലത്ത് പരിശോധന നടത്തി.
പാലക്കാട് എസ്പി അജിത്കുമാർ, മണ്ണാർക്കാട് ഡിവൈഎസ്പി എം.സന്തോഷ്കുമാർ, മണ്ണാർക്കാട് എസ്എച്ച്ഒ എം.ബി.രാജേഷ്, ഒറ്റപ്പാലം തഹസിൽദാർ അബ്ദുൽ മജീദ്, എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി.
തൃശൂർ ഗവ. മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നു സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു.
അഞ്ജുമോളും യുഗേഷും തമ്മിൽ നിരന്തരം വഴക്ക് ഉണ്ടായിരുന്നു, ജനപ്രതിനിധികളും പൊലീസും ഇടപെട്ട് രമ്യതയിലെത്തിക്കുകയും ചെയ്തിരുന്നു.
അഞ്ജുമോൾ ഏതാനും ദിവസങ്ങളായി മുണ്ടൂർ പറളിയിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ചയാണ് ഇവിടെ നിന്നു പോന്നത്.
വൈകിട്ട് ഇരുവരെയും എളമ്പുലാശ്ശേരിയിലെ കടയിൽ കണ്ടിരുന്നതായി നാട്ടുകാർ പറഞ്ഞു. മരണവിവരം അറിഞ്ഞ് അഞ്ജുവിന്റെ ബന്ധുക്കളും സ്ഥലത്തെത്തി. ഇന്നലെ രാത്രി എട്ടുമണിയോടെ ഐവർമഠത്തിൽ സംസ്കരിച്ചു.
രണ്ടുവർഷം മുൻപാണ് ഇവരുടെ വിവാഹം നടന്നത്. പ്രണയവിവാഹമായിരുന്നു.
ഒരു വയസ്സുള്ള ആൺകുട്ടിയുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]