ദുബൈ: സ്ത്രീ സുരക്ഷയെ കുറിച്ചും സ്ത്രീകളുടെ ഉന്നമനത്തെപ്പറ്റിയും നിരന്തരം ചര്ച്ചചകൾ നടക്കുന്ന ഈ കാലഘട്ടത്തിലും രാത്രി ഒരു പെൺകുട്ടി തനിച്ച് റോഡിലൂട പേടിയില്ലാതെ നടന്നു പോകാൻ കഴിയുമോ? ഇന്ത്യയുടെ സാഹചര്യത്തില്‍ ഇത് അത്ര എളുപ്പമുള്ള കാര്യമല്ല.
എന്നാൽ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നാണ് ദുബൈ എന്ന് അടിവരയിടുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ പ്രചരിക്കുന്നത്. പുലർച്ചെ 2.30ക്ക് ശേഷം ചിത്രീകരിച്ച ഈ വീഡിയോ ദുബൈയിൽ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.
ദുബൈ നഗരത്തിലൂടെ ഒരു ഇന്ത്യൻ യുവതി പുലർച്ചെ ഒറ്റയ്ക്ക് നടന്നുപോകുന്നതിൻ്റെ വീഡിയോ ആണിത്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നാണ് ദുബൈ എന്നതിൻ്റെ തെളിവായി ദശലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്.
തൃഷാ രാജ് എന്ന യുവതിയാണ് വൈറലായ ഈ വീഡിയോയിലുള്ളത് . പുലർച്ചെ രണ്ടരയ്ക്ക് ദുബൈയിലെ തെരുവുകളിലൂടെ ഒറ്റയ്ക്ക് നടക്കുമ്പോൾ സുരക്ഷിതത്വം തോന്നിയതിനെക്കുറിച്ചാണ് അവർ വീഡിയോയിൽ സംസാരിക്കുന്നത്. ഇപ്പോള്‍ സമയം പുലര്‍ച്ചെ 2.37 ആയെന്നും താന്‍ റോഡിലൂടെ തനിച്ച് നടക്കുകയാണെന്നും തൃഷ വീഡിയോയില്‍ പറയുന്നു.
ലോകത്തില്‍ ദുബൈയില്‍ മാത്രമാണ് ഇത് സാധ്യമാകുകയെന്നും ദുബൈയിലേക്ക് വരാനും യുവതി വീഡിയോയില്‍ പറയുന്നു. പെൺകുട്ടികൾ ഇവിടെ വളരെയധികം സുരക്ഷിതരാണെന്നും തൃഷ പറയുന്നു.
സ്വന്തം രാജ്യമായ ഇന്ത്യയുമായി താരതമ്യം ചെയ്താണ് തൃഷാ രാജ് ദുബൈയിലെ സ്ത്രീ സുരക്ഷ വ്യക്തമാക്കുന്നത്. ഇന്ത്യയിൽ ഇത്തരം സമയങ്ങളിൽ ഒറ്റയ്ക്ക് പുറത്തിറങ്ങുന്നത് അപകടകരമായ കാര്യമായാണ് കണക്കാക്കുന്നത്.
സുരക്ഷാ കാരണങ്ങളാൽ പുരുഷൻമാരുടെ കൂട്ട് സാധാരണയായി ആവശ്യമായി വരാറുണ്ട്. എന്നാൽ ദുബൈ ഇതിൽ നിന്ന് വ്യത്യസ്തമായ ഒരവസ്ഥയാണ് കാണിക്കുന്നതെന്ന് അവര്‍ പറഞ്ഞു.
വളരെ വേഗമാണ് സോഷ്യൽ മീഡിയയില്‍ ഈ വീഡിയോ വൈറലായത്. വിവിധ നഗരങ്ങളിലെ സുരക്ഷയെ കുറിച്ചുള്ള തങ്ങളുടെ അനുഭവങ്ങൾ പലരും കമന്റിലൂടെ കുറിച്ചു.
ദുബൈയിലെ സുരക്ഷിതത്വത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. View this post on Instagram A post shared by Trishaa raj (@trishaacam_) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]