കർമസമിതി സമരപ്പന്തലിൽ പ്രതിഷേധയോഗം
കൊടുങ്ങല്ലൂർ ∙ ദേശീയപാതയിൽ ഡിവൈഎസ്പി ഓഫിസ് സിഗ്നൽ ജംക്ഷനിൽ അടിപ്പാതയ്ക്ക് അനുമതി നൽകില്ലെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് കൊടുങ്ങല്ലൂർ, മേത്തല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കർമസമിതി സമരപ്പന്തലിൽ പ്രതിഷേധയോഗവും പ്രകടനവും നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.ജെ.ജനീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.വി.രമണൻ അധ്യക്ഷത വഹിച്ചു.
സർജിക്കൽ സ്ട്രൈക്ക് നടത്തി അടിപ്പാത കൊണ്ടുവരുമെന്നു പറഞ്ഞു ജനങ്ങളെ പറഞ്ഞുപറ്റിക്കുന്ന നേതൃത്വമാണ് കൊടുങ്ങല്ലൂരിലെ ബിജെപിയെന്ന് ജനീഷ് കുറ്റപ്പെടുത്തി.അടിപ്പാത നേടിയെടുക്കും വരെ കർമസമിതിക്കൊപ്പം കോൺഗ്രസ് ഉണ്ടാകും. കെ.പി.സുനിൽകുമാർ, ഡിൽഷൻ കൊട്ടേക്കാട്, പി.ദിലീപ്, സുനിൽ കളരിക്കൽ, സനിൽ സത്യൻ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]