കാഞ്ഞങ്ങാട് ∙ കണ്ണൊന്ന് തെറ്റിയാൽ തലക്കടിക്കാനും കാൽതെറ്റി വീഴിക്കാനും ചതിക്കെണികൾ ഒരുപാടുണ്ട് നഗരത്തിൽ. ഇതുവഴി അപകടങ്ങളും പതിവാണ്.
ആഴ്ചകൾക്ക് മുൻപ് കെഎസ്ഇബിയുടെ വൈദ്യുതി കേബിൾ കാലിൽകുടുങ്ങി വിദ്യാർഥിനി വീണു. സാരമായി പരുക്കേറ്റ വിദ്യാർഥിനിയെ അതുവഴി വന്ന കുടുംബമാണ് ആശുപത്രിയിലെത്തിച്ചത്.
ഇതിനു പിന്നാലെ ഇന്നലെ കെഎസ്ഇബി രണ്ടു വൈദ്യുതത്തൂണുകളെ ബന്ധിച്ച് സ്ഥാപിക്കുന്ന എ.ബി ഹാൻഡിൽ ചാനലിൽ തലയിടിച്ച് വയോധികന് സാരമായി പരുക്കേറ്റു.
കോട്ടച്ചേരി മലനാട് ഹോട്ടലിന് സമീപത്തെ നടവഴിയിലേക്ക് കയറി നിന്ന ചാനലാണ് പനത്തടി സ്വദേശിയായ മാധവന്റെ (60) തലയ്ക്കിടിച്ചത്. നോർത്ത് കോട്ടച്ചേരിയിലെ പത്മ ആശുപത്രിയിലേക്ക് പോയി തിരിച്ചുവരുന്നതിനിടെയാണ് മാധവന് പരുക്കേറ്റത്. തൊട്ടടുത്ത് ചുമട്ടുതൊഴിലാളികൾ ഉണ്ടായിരുന്നതിനാൽ കൃത്യസമയത്ത് അദ്ദേഹത്തിന്റെ അരികിലെത്തി ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകാൻ കഴിഞ്ഞു.
ഈ ഹാൻഡിൽ ചാനലിൽ തലയിടിച്ച് ഒരുപാട് പേർക്ക് പരുക്കേറ്റിട്ടുണ്ടെന്ന് ചുമട്ടുതൊഴിലാളികൾ പറയുന്നു. നടവഴിയിലേക്ക് നീണ്ടു നിൽക്കുന്ന ചാനൽ ഏറെ അപകടഭീഷണിയാണെന്ന് അറിഞ്ഞിട്ടും നടപടി സ്വീകരിക്കാൻ കെഎസ്ഇബി തയാറായിട്ടില്ല.കോട്ടച്ചേരി കാനറ ബാങ്കിന് സമീപമാണ് കേബിൾ കുരുക്ക്.
നടവഴിക്ക് സമീപത്തു കൂടെയുള്ള കേബിളിൽ കാൽകുടുങ്ങി വീഴുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടുകയാണ്. ഇതിനും പരിഹാരം വേണമെന്നാണ് ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]