തിരുവനന്തപുരം∙
ഉപകരണങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ ശസ്ത്രക്രിയകള്‍ മുടങ്ങുന്നുവെന്നു പരാതികള്‍ ഉയരുന്നതിനിടെ സൂപ്രണ്ട് സ്ഥാനത്ത് നിന്നു തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡോ. സുനില്‍കുമാര്‍.
ഇക്കാര്യം ചൂണ്ടിക്കാട്ടി ഡോ.സുനില്‍കുമാര്‍ പ്രിന്‍സിപ്പലിനു കത്തു നല്കി.
ന്യൂറോ വിഭാഗത്തിലെ ഡോക്ടറായ തനിക്ക് ജോലിയില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്നും സൂപ്രണ്ട് ചുമതലയില്‍നിന്ന് ഒഴിവാക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ കുറേ നാളായി തിരുവനന്തപുരം മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സ്ഥാനമാറ്റത്തിനു ശ്രമിക്കുന്നതെന്നാണ് സൂചന.
ഉപകരണങ്ങളും മരുന്നും വാങ്ങിയ വകയില്‍ ലക്ഷക്കണക്കിനു രൂപയാണ് കരാറുകാര്‍ക്കു കൊടുക്കാനുള്ളത്. കമ്പനികള്‍ ഉപകരണങ്ങളുടെ വിതരണം നിര്‍ത്തിയതോടെ വിവിധ വിഭാഗങ്ങളിലെ
മുടങ്ങുന്ന നിലയാണുള്ളത്.
ഉപകരണങ്ങള്‍ വാങ്ങാന്‍ രോഗികളില്‍നിന്നു പണം പിരിക്കരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞതിനു പിന്നാലെ യൂറോളജി വിഭാഗത്തില്‍ ചില ശസ്ത്രക്രിയകള്‍ നിര്‍ത്തിവച്ചിരിന്നു.
ഹൃദയശസ്ത്രക്രിയകളുടെ എണ്ണവും കുറച്ചിട്ടുണ്ട്. അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ലാത്തവര്‍ക്കു മരുന്നു നല്‍കിയശേഷം നിശ്ചിത കാലാവധിക്കുള്ളില്‍ എത്തണമെന്ന നിര്‍ദേശത്തോടെ മടക്കി അയയ്ക്കുകയാണ്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]