തിരുവനന്തപുരം: ആയുഷ് മേഖലയിലെ വിവരസാങ്കേതികവിദ്യയുടെ ഉപയോഗത്തിൽ കേരളത്തെ നോഡൽ സംസ്ഥാനമായി തിരഞ്ഞെടുത്തത് സംസ്ഥാനം നടപ്പാക്കുന്ന നൂതന പദ്ധതികൾക്കുള്ള വലിയ അംഗീകാരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. നീതി ആയോഗിന്റെ നാലാമത് ചീഫ് സെക്രട്ടറിമാരുടെ സമ്മേളനത്തിലാണ് ഈ സുപ്രധാന തീരുമാനം ഉണ്ടായത്.
ഇതിന്റെ ഭാഗമായാണ് കേരളത്തിന് ദേശീയ ശില്പശാലയ്ക്ക് ആതിഥേയത്വം വഹിക്കാൻ അവസരം ലഭിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഡിജിറ്റൽ സാങ്കേതികവിദ്യയിലും ആരോഗ്യരംഗത്തെ നവീകരണത്തിലും കേരളം കൈവരിച്ച നേട്ടങ്ങളുടെ പ്രതിഫലനമാണ് ഈ അംഗീകാരമെന്നും വീണാ ജോർജ് വ്യക്തമാക്കി.
കോട്ടയം കുമരകത്ത് ആരംഭിച്ച ‘ആയുഷ് മേഖലയിലെ വിവരസാങ്കേതിക മുന്നേറ്റം’ എന്ന ദ്വിദിന ദേശീയ ശില്പശാല ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആഗോളതലത്തിൽ തന്നെ മികച്ചതും വിശ്വസനീയവും ചെലവ് കുറഞ്ഞതുമായ ആയുഷ് സ്ഥാപനങ്ങൾ വളർത്തിയെടുക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
ആയുഷ് ചികിത്സാരീതികൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ആധുനിക വിവരസാങ്കേതിക വിദ്യയുടെ സഹായം അത്യാവശ്യമാണ്. രാജ്യത്തെ ആയുഷ് സ്ഥാപനങ്ങൾക്ക് ഏകീകൃതമായ ഒരു മാനദണ്ഡം കൊണ്ടുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്.
3500 വർഷത്തിലേറെ പഴക്കമുള്ള പാരമ്പര്യ വിജ്ഞാനത്തെ പുതിയ സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുന്നതിലൂടെ ആയുഷ് മേഖലയിൽ വലിയ കുതിച്ചുചാട്ടം സാധ്യമാവുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കുമരകത്ത് ദേശീയ ശില്പശാലയ്ക്ക് തുടക്കം ആയുഷ് ചികിത്സാരീതികൾക്ക് രാജ്യമെമ്പാടും പ്രചാരം നൽകുന്നതിന് സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തണമെന്നും ഡിജിറ്റൽ രംഗത്തെ അസമത്വം ഇല്ലാതാക്കണമെന്നും കുമരകത്തെ ദേശീയ ശില്പശാലയിൽ പൊതു അഭിപ്രായം ഉയർന്നു.
കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ സഹകരണത്തോടെ ദേശീയ ആയുഷ് മിഷൻ കേരളയും സംസ്ഥാന ആയുഷ് വകുപ്പും ചേർന്നാണ് ദ്വിദിന ശില്പശാല സംഘടിപ്പിക്കുന്നത്. രാജ്യത്തെ 29 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ ശില്പശാലയുടെ ഭാഗമാകുന്നുണ്ട്.
കേന്ദ്ര ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കൊടേച, ജോയിന്റ് സെക്രട്ടറി കവിത ജെയിൻ, മന്ത്രാലയം ഉപദേശകൻ ഡോ. എ രഘു, ഉത്തർപ്രദേശ് ആയുഷ് പ്രിൻസിപ്പൽ സെക്രട്ടറി രഞ്ജൻ കുമാർ, ആയുഷ് മന്ത്രാലയം ഡയറക്ടർ സുബോധ് കുമാർ, നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ.
ഡി. സജിത് ബാബു, ഹോമിയോപ്പതി മെഡിക്കൽ എജ്യുക്കേഷൻ കൺട്രോളിംഗ് ഓഫീസറും പ്രിൻസിപ്പലുമായ ഡോ.
ടി.കെ. വിജയൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]