നിക്ഷേപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇഷ്ടം ബാങ്ക് സ്ഥിര നിക്ഷേപവും പോസ്റ്റ് ഓഫിസ് സേവിങ്ങ്സും. മോദിയുടെ നീക്കങ്ങൾക്ക് അനുസരിച്ചാണ് പലപ്പോഴും ഓഹരി വിപണിയുടെ കുതിപ്പും കിതപ്പും.
പക്ഷേ ഓഹരി, മ്യൂച്വൽഫണ്ട് നിക്ഷേപങ്ങളോട് അത്ര താൽപര്യം പോരാ. 1.66 ലക്ഷം രൂപ വേതനവും മറ്റ് അലവൻസുകളുമൊക്കൈ അദ്ദേഹത്തിന് മാസം ലഭിക്കുന്നുണ്ട്.
സ്വന്തമായി വീടോ കാറോ മറ്റ് ബിസിനസ് സംരംഭങ്ങളോ ഇല്ല. സമ്പാദ്യം നിക്ഷേപിച്ചിരിക്കുന്നത് പരമ്പരാഗത നിക്ഷേപ പദ്ധതികളിലാണ്.
എസ്ബിഐയുടെ ഗുജറാത്ത് ഗാന്ധിനഗർ ശാഖയിൽ 3.2 കോടി രൂപയുടെ എഫ്ഡിയുണ്ട്.
ഇതാണ് മോദിയുടെ ഏറ്റവും വലിയ നിക്ഷേപവും. അദ്ദേഹത്തിന്റെ കൈവശം ആകെ 60,000 രൂപയേ പണമായിട്ടുള്ളു.
പോസ്റ്റ് ഓഫിസ് പദ്ധതികളിൽ കൂടുതൽ ജനകീയമായ നാഷനൽ സേവിങ്സ് സർട്ടിഫിക്കറ്റിൽ (എൻഎസ് സി) മോദി 10 ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ട്. ആദായനികുതി ഇളവ് ലഭിക്കുന്ന പദ്ധതിയാണിത്.
5 പവൻ വരുന്ന ഏതാനും മോതിരങ്ങളും അദ്ദേഹത്തിനുണ്ട്. ഇതിനു വിപണിവില 4 ലക്ഷം രൂപ മതിക്കും.
2025 മാർച്ചിൽ പ്രസിദ്ധീകരിച്ച കണക്കുകളനുസരിച്ച് 3.43 കോടി രൂപയാണ് മോദിയുടെ ആകെ ആസ്തി. കഴിഞ്ഞവർഷം ഇതേകാലയളവിൽ ഇത് 3 കോടി രൂപയായിരുന്നു.
2019 പൊതു തിരഞ്ഞെടുപ്പ് വേളയിലാകട്ടെ 2.51 കോടി രൂപയും. കഴിഞ്ഞ ദിവസം നരേന്ദ്ര മോദിയുടെ 75 –ാം പിറന്നാൾ രാജ്യം വിപുലമായി ആഘോഷിച്ചിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

