പത്തനംതിട്ട ∙ നരിയാപുരത്ത് പാറമടയുടെ ചെങ്കുത്തായവശത്ത് കുടുങ്ങിയ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേനയുടെ മൗണ്ടൻ റെസ്ക്യൂ ടീം.
റെസ്ക്യൂ റോപ് ഉൾപ്പെടെ ഉപകരണങ്ങളുടെ സഹായത്തോടെയാണ് യുവാവിനെ മുകളിലേക്ക് വലിച്ച് കയറ്റിയത്. ഓഫിസർമാരായ രമാകാന്ത്, രഞ്ജിത്ത്, ഷൈജു എന്നിവർ റോപ്പിൽ താഴേക്ക് ഇറങ്ങിച്ചെന്ന് യുവാവിനെ റോപ്പിൽ ബന്ധിപ്പിച്ച് മുകളിലേക്ക് എത്തിക്കുകയായിരുന്നു.
ഏകദേശം 30 അടിയോളം താഴേക്ക് ഇറങ്ങിയിരുന്നു ഇയാൾ.
സ്റ്റേഷൻ ഓഫിസർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എ.സാബു, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എസ്.രഞ്ജിത്ത്, പ്രവീൺ കുമാർ, അഞ്ജു, അനിൽകുമാർ, രാജശേഖരൻ നായർ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. പത്തനംതിട്ട, അടൂർ, കോന്നി നിലയങ്ങളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട
14 ജീവനക്കാരാണ് സംഘത്തിലുള്ളത്. ഇതിൽ രണ്ടുപേർ വനിതകളാണ്.
ചെങ്കളത്ത് ക്വാറിയിൽ ദുരന്തമുണ്ടായപ്പോൾ അഗ്നിരക്ഷാ സേനയുടെ സ്പെഷൽ ടാസ്ക് ഫോഴ്സ് എത്തിയാണ് രക്ഷാപ്രവർത്തനം വേഗത്തിലാക്കിയത്.
ഇത്തരത്തിൽ ദുരന്തം ആവർത്തിച്ചാൽ യഥാസമയം നേരിടുന്നതിന് ജില്ലയിൽ തന്നെ പൂർണ്ണസജ്ജമായ ടീം വേണമെന്ന ഉദേശമാണ് ഇതിന് പിന്നിലെന്ന് ജില്ലാ ഓഫിസർ വിശി വിശ്വനാഥ് പറഞ്ഞു. 50 പേരടങ്ങുന്ന ടീമിനെ പരിശീലനം നൽകി സജ്ജരാക്കുകയാണ് ലക്ഷ്യം.
പത്തനംതിട്ട സ്റ്റേഷൻ ഓഫിസർ വി.വിനോദ് കുമാറിനായിരുന്നു പരിശീലന ചുമതല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]