കാസർകോട് ∙ കാട്ടിനുള്ളിൽ ഒളിച്ചിരുന്ന് അങ്കക്കോഴികളെ ഉപയോഗിച്ച് പന്തയം നടത്തിയ സംഭവത്തിൽ ഏഴു പേർ അറസ്റ്റിൽ. സ്ഥലത്തു നിന്ന് 9 അങ്കക്കോഴികളെയും 2,750 രൂപയും പിടികൂടി.
ഇച്ചിലങ്കോട്ട് അണക്കെട്ടിന് സമീപം കാടിനുള്ളിലെ ഒഴിഞ്ഞ മൈതാനത്തുവച്ചായിരുന്നു പന്തയം നടത്തിയത്. കാസർകോട് കൂഡ്ലുവിലെ സന്തോഷ് (32), ബായാർ കന്യാനയിലെ ദിലീപ് (35), ഉപ്പള മജ്ബയലിലെ സീതാരാമഷെട്ടി (45), ബേക്കൂറിലെ സന്തോഷ് ഷെട്ടി (45), പൈവളിഗെയിലെ ഐത്തപ്പ (30), ബായാറിലെ കിഷോർ (30), ഇച്ചിലങ്കോട്ടെ സുന്ദര ഷെട്ടി (60) എന്നിവരയാണ് കുമ്പള പൊലീസ് എസ്ഐ കെ.ശ്രീജേഷും സംഘവും അറസ്റ്റ് ചെയ്തത്.
സ്ഥലത്തുണ്ടായിരുന്ന എട്ടോളം പേർ ഓടി രക്ഷപ്പെട്ടു. കോഴിപ്പോര് നടക്കുന്നുണ്ടെന്നു രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് ബുധനാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]