കൊച്ചി ∙ രാജ്യത്തെ ഏറ്റവും വലിയ സാങ്കേതികവിദ്യ അധിഷ്ഠിത ഹോംസർവീസ് സേവന സ്ഥാപനമായ അർബൻ കമ്പനിയുടെ ഓഹരി വിപണി പ്രവേശനം (ലിസ്റ്റിങ് ) ഗംഭീര പ്രീമിയത്തിൽ. ഐപിഒ വിപണിയിൽ 103 രൂപയ്ക്കു വിറ്റ ഓഹരിയുടെ എൻഎസ്ഇയിലെ ആദ്യ വിൽപന 57.5% പ്രീമിയത്തിൽ 162.25 രൂപയ്ക്കും ബിഎസ്ഇയിൽ 56% നേട്ടത്തിൽ 161 രൂപയ്ക്കുമാണ്.
യുവാക്കളുടെ നേതൃത്വത്തിൽ സ്റ്റാർട്ടപ്പായി തുടങ്ങിയ സ്ഥാപനമാണിത്.
എൻഎസ്ഇയിൽ ഓപ്പണിങ് വിലയായ 162.25 നിന്ന് 2.5% ഉയർന്ന് 166.45 രൂപയ്ക്കാണ് ഓഹരി ഇന്നലെ ക്ലോസ് ചെയ്തത്. ഓഹരിയുടെ ഏറ്റവും കൂടിയ വില 179 രൂപയും ഏറ്റവു കുറഞ്ഞ വില 161.37 രൂപയും ആയിരുന്നു.
ഇന്നും ഓഹരിവില ഒരുഘട്ടത്തിൽ 174 രൂപവരെ ഉയർന്നു. 170 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
നിക്ഷേപ സ്ഥാപനങ്ങളും ചെറുകിട
നിക്ഷേപകരും വലിയ തോതിൽ ഓഹരി വാങ്ങി.11 വർഷം മുൻപാണ് അഭിരാജ് സിങ് ഭാലിന്റെ നേതൃത്വത്തിൽ ഗുഡ്ഗാവ് കേന്ദ്രീകരിച്ച് അർബൻ കമ്പനി തുടങ്ങുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]