കൊപ്പം ∙ ടൗണിലെ ഗതാഗതക്കുരുക്കിനു പരിഹാരമായി ജംക്ഷനില്‍ സിഗ്നല്‍ സ്ഥാപിക്കാനുള്ള നടപടികളുടെ ഭാഗമായി മരാമത്ത് വകുപ്പ്, കെഎസ്ഇബി ഉദ്യോഗസ്ഥര്‍, സിഗ്നല്‍ കരാര്‍ ഏറ്റെടുത്ത പാലക്കാട്ടെ സ്വകാര്യ കമ്പനി അധികൃതര്‍ എന്നിവര്‍ കൊപ്പം പഞ്ചായത്ത് അധ്യക്ഷന്‍ ടി.ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തില്‍ ടൗണില്‍ സ്ഥല പരിശോധന നടത്തി. ടൗണില്‍ പട്ടാമ്പി, ചെര്‍പ്പുളശ്ശേരി റോഡിനോട് ചേര്‍ന്നുള്ള റോഡരികില്‍ വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും തടസ്സമായി നില്ക്കുന്ന അഞ്ച് ഇലക്ട്രിക് പോസ്റ്റുകള്‍ നീക്കാനും വാഹന പാര്‍ക്കിങ് ക്രമീകരിക്കാനും തീരുമാനിച്ചു.
സിഗ്നല്‍ സ്ഥാപിക്കുന്നതിനു വൈദ്യുതീകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും നിലവില്‍ ഉണ്ടായിരുന്ന തടസ്സങ്ങള്‍ നീക്കാനും ധാരണയായി.
കൊപ്പം ടൗണില്‍ ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കുന്നത് സംബന്ധിച്ചു ട്രാഫിക് റഗുലേറ്ററി കമ്മിറ്റി പഞ്ചായത്തില്‍ യോഗം ചേര്‍ന്നു സിഗ്നല്‍ സ്ഥാപിക്കാന്‍ അഞ്ചു മാസം മുന്‍പ് തീരുമാനിച്ചിരുന്നു. പാലക്കാട്ടുള്ള സ്വകാര്യ കമ്പനിയുമായി കരാര്‍ ഒപ്പിടുകയും ചെയ്തു.
എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു റോഡ് സേഫ്റ്റി വിഭാഗം രംഗത്ത് വന്നതോടെ നടപടികള്‍ വീണ്ടും അനിശ്ചിതത്വത്തിലായി. തുടര്‍ന്ന് പഞ്ചായത്ത് അധ്യക്ഷന്‍ ടി.ഉണ്ണിക്കൃഷ്ണന് റോഡ് സുരക്ഷാ സമിതിയുടെ അനുമതിക്കായി കത്ത് നല്‍കുകയും പട്ടാമ്പി താലൂക്ക് വികസന സമിതി യോഗത്തില്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.
കലക്ടര്‍ ചെയര്‍മാനും ജില്ലാ ആര്‍ടിഒ കണ്‍വീനറുമായ റോഡ് സുരക്ഷാ വിഭാഗത്തിനും പഞ്ചായത്ത് പരാതി നല്‍കിയിരുന്നു.
പഞ്ചായത്തിന്റെ ശ്രമങ്ങള്‍ക്കൊടുവില്‍ ആറു മാസത്തെ കാത്തിരിപ്പിനു ശേഷം കഴിഞ്ഞ ദിവസമാണ് സിഗ്നല്‍ സ്ഥാപിക്കാന്‍ അനുമതിയായത്. സിഗ്നല്‍ സംവിധാനം തകരാറിലായതിനാല്‍ ടൗണില്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് സംബന്ധിച്ചു മനോരമ വാര്‍ത്തകള്‍ നൽകിയിരുന്നു.
റോഡ് സുരക്ഷാ വിഭാഗത്തിന്റെ അനുമതി ലഭിച്ചു നടപടികള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ വൈകാതെ സിഗ്നല്‍ സ്ഥാപിക്കുമെന്നും പഞ്ചായത്ത് അധ്യക്ഷന്‍ ടി.ഉണ്ണിക്കൃഷ്ണന് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]