നിയമനം:
ചെറുവത്തൂർ ∙ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഡോക്ടറെ നിയമിക്കുന്നു. അഭിമുഖം 20ന് 10നു സാമൂഹികാരോഗ്യ കേന്ദ്രത്തിൽ.
0467–2261270. കാസർകോട് ∙ സർക്കാർ സ്പെഷൽ ടീച്ചർ ട്രെയ്നിങ് സെന്ററിൽ ഫാക്കൽറ്റി ഇൻ സൈക്കോളജി തസ്തികയിലേക്ക് നിയമനത്തിനു അഭിമുഖം 22ന് 10.30നു കാസർകോട് ഡിഡിഇ ഓഫിസിൽ നടക്കും.
റജിസ്ട്രേഷൻ 9.30 മുതൽ 10.15 വരെ. 9074005689.
മടിക്കൈ ∙ ഗവ. ഐടിഐയിൽ വെൽഡർ ട്രേഡിലെ സീറ്റൊഴിവിലേക്ക് പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.
ഓഫിസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം. 8281443470.
കുമ്പള ∙ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ ജൂനിയർ അധ്യാപക ഒഴിവ്.
അഭിമുഖം ഒക്ടോബർ 3ന് 10.30നു സ്കൂളിൽ. 9495424378.
ജോലി ഒഴിവ്
ചെറുവത്തൂർ ∙ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നിഷ്യനെ നിയമിക്കുന്നു.
അഭിമുഖം 20ന് 10.30നു സാമൂഹികാരോഗ്യ കേന്ദ്രത്തിൽ. 0467–2261270.
അപേക്ഷ ക്ഷണിച്ചു
കാസർകോട്∙ മലബാർ ദേവസ്വം ബോർഡിനു കീഴിലെ കയ്യാർ ജനാർദന ക്ഷേത്രം, വോർക്കാടി കൂട്ടത്താജെ ഉള്ളാളത്തി അമ്മനവരു ദേവസ്ഥാനം, ബായാർ പഞ്ചലിംഗേശ്വര ക്ഷേത്രം, ഇച്ചിലങ്കോട് കോമറു ചാമുണ്ഡേശ്വരി ക്ഷേത്രം എന്നിവിടങ്ങളിലെ 5 പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബോർഡിന്റെ നീലേശ്വരത്തെ അസിസ്റ്റന്റ് കമ്മിഷണർ ഓഫിസിൽ 30ന് അകം അപേക്ഷ ലഭിക്കണം.
കോട്ടച്ചേരി ബസ് സ്റ്റാൻഡ് നാളെ തുറക്കും
കാഞ്ഞങ്ങാട് ∙ യാഡ് കോൺക്രീറ്റ് ചെയ്യാനായി അടച്ചിട്ട
കോട്ടച്ചേരി ബസ് സ്റ്റാൻഡ് നാളെ തുറക്കും. രാവിലെ 10.30ന് നഗരസഭാധ്യക്ഷ കെ.വി.സുജാത ഉദ്ഘാടനം ചെയ്യും.
ബസ് സ്റ്റാൻഡ് യാഡ് കോൺക്രീറ്റ് ചെയ്യാനായി ഏപ്രിൽ ഒന്നിനാണ് അടച്ചിട്ടത്. 63 ലക്ഷം രൂപ ചെലവിട്ടാണ് ബസ് സ്റ്റാൻഡ് നവീകരിച്ചത്.
കൈവരികൾ സ്ഥാപിക്കാനും ടൈൽസ് വിരിക്കാനും 5 ലക്ഷം കൂടി നഗരസഭ അധികമായി വകയിരുത്തിട്ടുണ്ട്. ബസ് സ്റ്റാൻഡ് അടച്ചിട്ടതോടെ ബസുകൾ സംസ്ഥാന പാതയോരത്ത് നിർത്തിയാണ് ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്തിരുന്നത്.
ഇത് നഗരത്തിൽ ഗതാഗതക്കുരുക്കിന് കാരണമായിരുന്നു. നീണ്ട
കാലം ബസ് സ്റ്റാൻഡ് അടച്ചിട്ടതിൽ പ്രതിഷേധവും ഉയർന്നിരുന്നു.
വികസന സദസ്സുകൾ 22 മുതൽ
കാസർകോട് ∙ സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളും കൈവരിച്ച നേട്ടങ്ങൾ അവതരിപ്പിക്കുന്ന വികസന സദസ്സുകൾ ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും 22 മുതൽ ഒക്ടോബർ 20 വരെ സംഘടിപ്പിക്കും. വികസന സദസ്സ് റിസോഴ്സ്പഴ്സൻമാർക്കുള്ള ഓൺലൈൻ പരിശീലനം ഇന്ന് 11നു കാസർകോട് കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടക്കും.
പഞ്ചായത്തുകൾ, നഗരസഭ എന്നിവയിൽ എല്ലാ വാർഡുകളിൽ നിന്നുമുള്ള ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കും. നിയമസഭാ സാമാജികർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭാധ്യക്ഷന്മാർ, ബ്ലോക്ക്, പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയ ജനപ്രതിനിധികൾക്ക് പുറമേ വിശിഷ്ട
വ്യക്തികൾ, സമൂഹത്തിന്റെ വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചവർ എന്നിവരും വികസന സദസ്സിൽ പങ്കാളികളാകും. അതിദാരിദ്ര്യ നിർമാർജനം, ലൈഫ് മിഷൻ പദ്ധതികൾക്കായി ഭൂമി വിട്ടുനൽകിയവരെയും ഹരിത കർമസേന പ്രവർത്തകരെയും ചടങ്ങിൽ ആദരിക്കും.
യോഗം 21ന്
കുഞ്ഞിമംഗലം ∙ കുഞ്ഞിമംഗലം ആരൂഢ തറവാട് കടാങ്കോട്ട് മാക്കം ഭഗവതി ക്ഷേത്രം ട്രസ്റ്റ് വാർഷിക വാർഷികയോഗം 21ന് രാവിലെ 10ന് ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കും.
99950 20725 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]