പത്തനംതിട്ട ∙ ജില്ലയിലെ വൈദ്യുതി പ്രതിസന്ധിക്കു പരിഹാരമാകുന്നു.
വൈദ്യുതി തടസ്സം കൂടാതെ നൽകുന്നതിനായി ട്രാൻസ്ഗ്രിഡ് ശബരി പദ്ധതിയിൽ 244 കോടി രൂപ ചെലവിൽ ആദ്യമായി നിർമാണം പൂർത്തിയാക്കിയ പത്തനംതിട്ട ഗ്യാസ് ഇൻസുലേറ്റഡ്-220 കെവി സബ് സ്റ്റേഷൻ നാളെ 4ന് മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും.
മന്ത്രി വീണാ ജോർജ് അധ്യക്ഷയാകും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും.
വൈദ്യുതി പ്രസരണ ലൈനുകളുടെ കുറവ് ജില്ലയിലെ പ്രധാന പ്രശ്നമായിരുന്നു.
തകരാർ ഉണ്ടായാൽ മറ്റു ജില്ലകളിൽനിന്നു വൈദ്യുതി എത്തിക്കുന്നതിന് 110 കെവി, 66 കെവി ലൈനുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇതിനായി പ്രധാനമായും ആശ്രയിച്ചത് ആലപ്പുഴ ജില്ലയിലെ ഇടപ്പോൺ സബ് സ്റ്റേഷനെയാണ്.
ഇവിടെ നിന്നുള്ള 110 കെവി ലൈൻ തകരാറിലായാൽ ജില്ലയുടെ പകുതിഭാഗം ഇരുട്ടിൽ ആകുമായിരുന്നു.
അതേപോലെ കക്കാട് പദ്ധതിയിൽ തകരാറോ ഉൽപാദനം കുറയുകയോ ചെയ്താൽ മൂഴിയാറിലെ ശബരിഗിരി പദ്ധതിയിലും ഉൽപാദന നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമായിരുന്നു. ഇതിനു പരിഹാരമായാണ് ഗ്യാസ് ഇൻസുലേറ്റഡ് 220 കെവി സബ് സ്റ്റേഷൻ ഒരേസമയം പത്തനംതിട്ടയിലും കക്കാടും നിർമാണം തുടങ്ങിയത്.
കക്കാട് സബ് സ്റ്റേഷന്റെ പണികൾ അവസാനഘട്ടത്തിലാണ്. ഇതിനൊപ്പം ഏനാത്ത്, അടൂർ, തിരുവല്ല സബ്സ്റ്റേഷനുകൾ 110 കെവി നിലവാരത്തിലേക്ക് ഉയർത്തി.
ആലപ്പുഴ ജില്ലയിലെ ഇടപ്പോൺ, കൊല്ലം ജില്ലയിലെ ഇടമൺ എന്നീ സബ് സ്റ്റേഷനുകളിൽനിന്നു പത്തനംതിട്ടയിലേക്ക് 220 കെവി ലൈനുകൾ പുതിയതായി വലിച്ചു. കക്കാട് 220 കെവി ഗ്യാസ് ഇൻസുലേറ്റഡ് സബ്സ്റ്റേഷൻ കൂടി പൂർത്തിയാകുന്നതോടെ ജില്ലയിൽ എവിടെ വൈദ്യുതി തടസ്സം ഉണ്ടായാലും പരിഹരിക്കാൻ സാധിക്കും.
ശബരി ലൈൻ സബ് സ്റ്റേഷൻ പാക്കേജ് കമ്മിഷൻ ചെയ്യുന്നതോടെ വാർഷിക പ്രസരണ നഷ്ടം 194 ലക്ഷം യൂണിറ്റ് കുറയുമെന്നാണ് പ്രതീക്ഷ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]