കാസർകോട് ∙ ഡേറ്റിങ് ആപ്പിലൂടെ പരിചയം സ്ഥാപിച്ചു പതിനാറുവയസ്സുകാരനെ പീഡിപ്പിച്ച കേസിൽ മൂന്നുപേർകൂടി അറസ്റ്റിലായി. പയ്യന്നൂർ കോറോം നോർത്തിലെ സി.ഗിരീഷ് (47), കോഴിക്കോട് പേരാമ്പ്ര സ്വദേശിയും പയ്യന്നൂരിൽ താമസക്കാരനുമായ പ്രജീഷ് (ആൽബിൻ- 40), കോഴിക്കോട് മാങ്കാവ് കിണാശ്ശേരി റഷീദ് നിവാസിൽ അബ്ദുൽ മനാഫ് (37) എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്.
അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്യുന്ന ഗിരീഷ് പയ്യന്നൂരിലെ വീട്ടിലെത്തിച്ചാണു കുട്ടിയെ പീഡിപ്പിച്ചത്. പെരുമ്പയിലെ കണ്ണടക്കടയിൽ മാനേജരായ ആൽബിൻ പയ്യന്നൂരിലെ വാടക ക്വാർട്ടേഴ്സിൽ എത്തിച്ചാണ് ഉപദ്രവിച്ചത്. അബ്ദുൽ മനാഫ് കോഴിക്കോട്ടെ 2 ലോഡ്ജുകളിൽ എത്തിച്ച് പീഡിപ്പിച്ചു.
ബേക്കൽ എഇഒ വി.കെ.സൈനുദ്ദീൻ, റെയിൽവേ ക്ലറിക്കൽ ജീവനക്കാരൻ ചിത്രരാജ് എന്നിവരുൾപ്പെടെ 9 പേരെ കഴിഞ്ഞദിവസം പോക്സോ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.
ചിത്രരാജ് ആർപിഎഫ് ഉദ്യോഗസ്ഥനാണ് എന്നായിരുന്നു ആദ്യവിവരം. എന്നാൽ, ഇതു ശരിയല്ലെന്നു റെയിൽവേ അറിയിച്ചു.
ആർപിഎഫ് മുൻ ഉദ്യോഗസ്ഥനായ ഇയാളെ, അപകടത്തിൽ സാരമായ പരുക്കേറ്റതിനെത്തുടർന്നു ക്ലറിക്കൽ വിഭാഗത്തിലേക്കു മാറ്റിയിരുന്നു. ആകെ 16 പ്രതികളുള്ള കേസിൽ 12 പേർ ഇതുവരെ പിടിയിലായി. മുസ്ലിം ലീഗ് പ്രാദേശിക നേതാവ് തൃക്കരിപ്പൂർ വടക്കുമ്പാട്ടെ സിറാജ് (46) ഉൾപ്പെടെ 4 പേർ ഒളിവിലാണ്. അതേസമയം, പീഡനം നടന്ന സ്ഥലങ്ങളിൽ പൊലീസ് തെളിവെടുപ്പ് ആരംഭിച്ചു. ഇന്നലെ ചെറുവത്തൂരിലെ ലോഡ്ജിൽ പരിശോധന നടത്തി.
ശേഷിക്കുന്ന പ്രതികളെ കണ്ടെത്താൻ അന്വേഷണം ശക്തമാക്കി പൊലീസ്
തൃക്കരിപ്പൂർ ∙ ഡേറ്റിങ് ആപ്പിലൂടെ പരിചയം സ്ഥാപിച്ച് ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ പതിനാറു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലെ ശേഷിക്കുന്ന പ്രതികളെ കണ്ടെത്താൻ അന്വേഷണം ശക്തമാക്കി പൊലീസ് സംഘം.
വീടുകളും ലോഡ്ജ് മുറികളും കേന്ദ്രീകരിച്ചാണ് ജില്ലയിൽ പീഡനം നടത്തിയതെന്നു കണ്ടെത്തിയിട്ടുണ്ട്. പീഡനത്തിനു സൗകര്യം ഒരുക്കി നൽകിയവരുണ്ട്. ഇവരെക്കുറിച്ചും പൊലീസ് പരിശോധിക്കുന്നുണ്ട്.
ചില ലോഡ്ജുകളിൽ ഇതിനു മാത്രമായി സൗകര്യം ചെയ്തു കൊടുക്കുന്നുണ്ട്. ഇതും പരിശോധിക്കുന്നുണ്ട്.
ജില്ലയിൽ 4 പൊലീസ് സ്റ്റേഷനുകളിലായി 10 കേസുകളുണ്ട്. ഇതിൽ 9 കേസുകളിലെയും പ്രതികൾ അറസ്റ്റിലും റിമാൻഡിലുമായി.
ശേഷിക്കുന്നത് മുസ്ലിം ലീഗ് നേതാവായ സിറാജ് വടക്കുമ്പാടാണ് (45). സിറാജിനു വേണ്ടി പൊലിസ് തിരച്ചിൽ തുടരുന്നുണ്ട്.
കർണാടക ഭാഗത്തുണ്ടെന്നാണ് ബന്ധപ്പെട്ടവർക്ക് ലഭിച്ച സൂചന. കോഴിക്കോട് കസബയിൽ മൂന്നും കണ്ണൂർ ജില്ലയിൽ പയ്യന്നൂർ സ്റ്റേഷനിൽ രണ്ടും കൊച്ചിയിൽ ഒന്നും കേസുകളാണ് റജിസ്റ്റർ ചെയ്തത്.
കണ്ണൂർ–കാസർകോട് ജില്ലകളിലെ ചില ലോഡ്ജുകൾ, ഒരു സാംസ്കാരിക സംഘടനയുടെ ഓഫിസ്, പ്രതികളിൽ ചിലരുടെ വീടുകൾ തുടങ്ങിയ കേന്ദ്രങ്ങളിലാണ് വിദ്യാർഥി പീഡിപ്പിക്കപ്പെട്ടത്. ഡേറ്റിങ് ആപ്പിലൂടെ പരിചയം സ്ഥാപിച്ച് വിദ്യാർഥി ലൈംഗിക അതിക്രമത്തിന് ഇരയാകുന്നത് സംസ്ഥാനത്ത് ആദ്യ സംഭവമാണെന്നു പൊലീസ് പറഞ്ഞു.
ഇതോടെ ഇത്തരം ആപ്പുകൾ കർശന നിരീക്ഷണത്തിലാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]