കണ്ണൂർ∙ കണ്ണൂർ നഗരത്തിലേക്കും തിരിച്ചുമുള്ള യാത്രകളുടെ കുരുക്കഴിക്കാൻ മേലെചൊവ്വ മേൽപാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു. ടെസ്റ്റ് പൈലിങ് പൂർത്തിയായി.
നിർദിഷ്ട പാതയിലെ ഹൈമാസ്റ്റ് ലൈറ്റുകൾ മാറ്റിയാൽ ഉടൻ നിർമാണത്തിന്റെ അടുത്തഘട്ടം തുടങ്ങും.
ചൊവ്വ ഹയർസെക്കൻഡറി സ്കൂളിനു മുന്നിൽനിന്ന് തുടങ്ങി ചൊവ്വ ശിവക്ഷേത്രത്തിന്റെ മുൻഭാഗം കിഴക്കേ നട റോഡ് വരെയാണ് മേൽപാലം നിർമിക്കുന്നത്.
ഫ്ലൈ ഓവർ പൂർത്തിയാകുന്നതോടെ കണ്ണൂർ–തലശ്ശേരി ദേശീയപാത, മട്ടന്നൂർ-ഇരിട്ടി സംസ്ഥാന പാത എന്നിവയിലൂടെയുള്ള ഗതാഗതം സുഗമമാകും. രണ്ടു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
ചെലവ് 44.17 കോടി
24.54 കോടി രൂപയ്ക്കാണ് ഫ്ലൈ ഓവർ നിർമിക്കുക.
കേരള റോഡ്സ് ആൻഡ് ബ്രിജസ് ഡെവലപ്മെന്റ് കോർപറേഷന്റെ മേൽനോട്ടത്തിൽ യുഎൽസിസിക്കാണ് ഫ്ലൈ ഓവർ നിർമാണ ചുമതല. ഭൂമിയേറ്റെടുക്കലടക്കം പദ്ധതിയുടെ മുഴുവൻ ചെലവ് 44.17 കോടി രൂപയാണ്.
ഏറ്റെടുത്തത് 57.45 സെന്റ്
ഫ്ലൈ ഓവർ നിർമാണത്തിനായി 57.45 സെന്റ് ഭൂമിയാണ് ഏറ്റെടുത്തത്.
ഇതിനായി 15.43 കോടി രൂപ ചെലവാക്കി. സർവീസ് റോഡിനായി 0.1615 ഹെക്ടർ സ്വകാര്യഭൂമി ഉൾപ്പെടെ 0.4872 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനായി അതിർത്തിക്കല്ലുകൾ സ്ഥാപിക്കുന്ന നടപടികൾ പൂർത്തിയായി. 2023 ഒക്ടോബറിലാണ് കിഫ്ബി പുതിയ മേൽപാലത്തിന് സാമ്പത്തികാനുമതി നൽകിയത്.
നീളം 424.60 മീറ്റർ
കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയുടെ അലൈൻമെന്റ് കൂടി പരിഗണിച്ച് നിർമിക്കുന്ന ഫ്ലൈ ഓവറിന്റെ ആകെ നീളം 424.60 മീറ്ററാണ്.
കണ്ണൂർ ഭാഗത്ത് 126.57 മീറ്ററും തലശ്ശേരി ഭാഗത്ത് 97.50 മീറ്ററും അപ്രോച്ച് റോഡുകളാണ് നിർമിക്കുക. 200.53 മീറ്റർ പാലം.
വീതി 24 മീറ്റർ
സർവീസ് റോഡ് ഉൾപ്പെടെ 24 മീറ്ററാണ് ഫ്ലൈ ഓവറിന്റെ വീതി.
ഇതിൽ 7 മീറ്ററിലാണ് പ്രധാന പാതയ്ക്കുള്ളത്. ഇരുവശത്തും ക്രാഷ് ബാരിയറുകളുണ്ട്.
ഇരുവശങ്ങളിലും ഒന്നര മീറ്റർ വീതിയിൽ ഓവുചാൽ ഉൾപ്പെടുന്ന നടപ്പാതകളോടു കൂടിയ 7 മീറ്റർ വീതിയുള്ള സർവീസ് റോഡുകളും നിർമിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]