വൈദ്യുതിമുടക്കം
മല്ലപ്പള്ളി ∙ വൈദ്യുതി സെക്ഷനിലെ പുളിമൂട്ടിൽപടി, പുഷ്പഗിരി വില്ല എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. ∙ നാടുകാണി, ചെങ്ങറ, മാർത്തോമ്മാ ചർച്ച്, ഈസ്റ്റ് മുക്ക് എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അധ്യാപക ഒഴിവ്
കുമ്പളന്താനം∙ വലിയകുന്നം സെന്റ് മേരീസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ കെമിസ്ട്രി അധ്യാപക താൽക്കാലിക ഒഴിവിലേക്ക് 22ന് 10ന് അഭിമുഖം നടക്കും.
ഉദ്യോഗാർഥികൾ അസ്സൽ രേഖകൾ സഹിതം എത്തണമെന്ന് മാനേജർ അറിയിച്ചു. പ്രക്കാനം ∙ ഗവ.എൽപി സ്കൂളിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്.
ടിടിസി, കെടിഇടി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 19നു രാവിലെ 10ന് സ്കൂളിൽ ഹാജരാകണം. പന്തളം ∙ എൻഎസ്എസ് കോളജിൽ ഫിസിക്സ് ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്.
കോട്ടയം ഡിഡി ഓഫിസിൽ റജിസ്റ്റർ ചെയ്ത എൻഇടി/പിഎച്ച്ഡി യോഗ്യതയുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുമായി 22ന് 10ന് പ്രിൻസിപ്പലിന്റെ ഓഫിസിൽ ഹാജരാകണം. എൻഇടി/പിഎച്ച്ഡി യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ ബിരുദാനന്തരബിരുദം യോഗ്യതയുള്ളവരെ പരിഗണിക്കും.
പത്തനംതിട്ട∙ കാതോലിക്കേറ്റ് കോളജിൽ ബിസിഎ ഡിപ്പാർട്മെന്റിൽ ഗെസ്റ്റ് അധ്യാപക ഒഴിവ്. സർട്ടിഫിക്കറ്റ്, ബയോഡേറ്റ എന്നിവയുമായി 22ന് 2ന് പ്രിൻസിപ്പലിന്റെ ഓഫിസിൽ നേരിട്ടു ഹാജരാകണം.
പ്രക്കാനം ∙ ഗവ.എൽപി സ്കൂളിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. ടിടിസി, കെടിഇടി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 19നു രാവിലെ 10ന് സ്കൂളിൽ ഹാജരാകണം.
ഫാർമസിസ്റ്റ് ഒഴിവ്
റാന്നി ∙ ഇസിഎച്ച്എസ് പോളിക്ലിനിക്കിൽ ഫാർമസിസ്റ്റ് ഒഴിവിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ബിഫാം/ഡിഫാം, 56 വയസ്സിൽ താഴെ പ്രായം. 19നു മുൻപായി അപേക്ഷകൾ ഇസിഎച്ച്എസ് പോളിക്ലിനിക്കിൽ നൽകണം.
22ാം തീയതി പോളിക്ലിനിക്കിൽ കൂടിക്കാഴ്ച നടക്കും. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാക്കണം.
ഫോൺ.7889303754,9446286420.
എൻഡിപിആർഇഎം പരിശീലനം
പത്തനംതിട്ട ∙ പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി നോർക്കാ റൂട്ട്സും സംസ്ഥാന സർക്കാർ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റും ചേർന്ന് സംഘടിപ്പിക്കുന്ന എൻഡിപിആർഇഎം പരിശീലന പരിപാടി ഇന്ന് പത്തനംതിട്ടയിൽ.
പങ്കെടുക്കുന്നവർ ശിൽപശാല നടക്കുന്ന ഹെഡ് പോസ്റ്റ് ഓഫിസിന് എതിർവശത്തുളള വൈഎംസിഎ ഹാളിൽ (കോളജ് റോഡ്, പത്തനംതിട്ട) 9.30ന് റജിസ്റ്റർ ചെയ്യണം.
സ്പോട് അഡ്മിഷൻ
അടൂർ ∙ ഹൈസ്കൂൾ ജംക്ഷനിൽ പ്രവർത്തിക്കുന്ന കേരള സർവകലാശാലയുടെ കീഴിലുള്ള ബിഎഡ് കോളജിൽ ഇംഗ്ലിഷ്, മലയാളം, കണക്ക്, നാച്വറൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട് അഡ്മിഷൻ 20ന് കോളജിൽ നടക്കും. രാവിലെ 10ന് മുൻപ് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളജിൽ ഹാജരാകണം.
9447172430, 9539892688.
ആയുഷ് മിഷനിൽ ഒഴിവ്
പത്തനംതിട്ട ∙ ജില്ലയിലെ നാഷനൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റിലേക്ക് കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
മൾട്ടി പർപ്പസ് (വർക്കർ ഫിസിയോതെറപ്പി യൂണിറ്റ്)- യോഗ്യത: സർട്ടിഫിക്കറ്റ് ഇൻ ഫിസിയോതെറപ്പി/ വിഎച്ച്എസ്ഇ ഫിസിയോതെറപ്പി/ എഎൻഎം വിത്ത് കംപ്യൂട്ടർ പരിജ്ഞാനം. പ്രായപരിധി: 40. തെറപ്പിസ്റ്റ് (പുരുഷൻ, സ്ത്രീ)-യോഗ്യത: ആയുർവേദ തെറപ്പിസ്റ്റ് കോഴ്സ് അല്ലെങ്കിൽ ചെറുതുരുത്തി സിസിആർഎഎസ്ന്റെ ഒരു വർഷ ആയുർവേദ പഞ്ചകർമ ടെക്നിഷ്യൻ കോഴ്സ്.
പ്രായപരിധി: 50. 60 വയസ്സിന് താഴെയുള്ള വിരമിച്ച ആയുർവേദ തെറപ്പിസ്റ്റുകൾക്കും അപേക്ഷിക്കാം.
www.nam.kerala.gov.in/careers, 0468 2995008 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]