കൊല്ലം∙ഏറെ പ്രതീക്ഷയോടെ ബന്ദിപ്പൂ കൃഷി ചെയ്ത കർഷകൻ പൂവിനു വില കിട്ടാതെ പ്രതിസന്ധിയിൽ. കിളികൊല്ലൂർ തെക്കടത്ത് വീട്ടിൽ എസ്.ദിലീപ്കുമാറാണ് 20 സെന്റിൽ ബന്ദിപ്പൂ കൃഷി ചെയ്തത്.
ഒാണം ലക്ഷ്യമിട്ടാണ് അയത്തിൽ പുളിയത്ത് മുക്കിലുള്ള സുഹൃത്തിന്റെ പറമ്പിൽ കഴിഞ്ഞ ജൂലൈ മാസത്തിൽ ബന്ദിപ്പൂ കൃഷി ആരംഭിച്ചത്. 500 മൂട് തൈകളാണു വച്ചത്.
എല്ലാ ചെടികളും പൂത്തതോടെ കന്നി പൂക്കൃഷിയിൽ വിജയിച്ചതിന്റെ സന്തോഷത്തിലായിരുന്നു ദിലീപ് കുമാർ.
എന്നാൽ ഇവ വാങ്ങാൻ ആവശ്യക്കാരില്ലാത്തതു തിരിച്ചടിയായി. പൂവ് വിൽപനക്കാരെ സമീപിച്ചപ്പോൾ ബന്ദിപ്പൂവ് ആവശ്യമുണ്ടെങ്കിലും ന്യായമായ വില നൽകാൻ അവർ തയാറല്ല.
തമിഴ്നാട്ടിൽ നിന്നു വില കുറച്ച് പൂക്കൾ ലഭിക്കുമെന്ന കാരണത്താലാണ് നാട്ടിലെ പൂക്കൾക്കു വില നൽകാത്തത്. 2 മാസം കൊണ്ടു പൂക്കേണ്ട
ചെടികളിൽ ഭൂരിഭാഗവും ഒാണത്തിന് മുൻപു പൂക്കാത്തതാണു വെല്ലുവിളിയായത്. ഒാണത്തിന് 25 കിലോ പൂക്കൾ മാത്രമേ വിൽക്കാൻ സാധിച്ചുള്ളു.
ഇപ്പോൾ എല്ലാ ചെടികളും പൂത്തു നിൽക്കുകയാണ്.
ഇടയ്ക്കു പെയ്യുന്ന മഴയും കാറ്റും ചെടികൾക്കു ഭീഷണിയാകുന്നുണ്ട്. കാറ്റിലും മഴയിലും ചില ചെടികൾ ഒടിഞ്ഞു വീഴാനും തുടങ്ങി. ബാക്കി നിൽക്കുന്ന പൂക്കൾ എത്രയും വേഗം പറിച്ചെടുത്തില്ലെങ്കിൽ വലിയ നഷ്ടമാണു നേരിടേണ്ടി വരിക. കിളികൊല്ലൂർ കൃഷി ഭവനിൽ നിന്നാണു ഹൈബ്രിഡ് തൈകൾ ലഭിച്ചത്.
നേരത്തേ വാഴക്കൃഷിയും കരക്കൃഷികളും ചെയ്ത് നല്ല വരുമാനം ലഭിച്ച ദിലീപ് കുമാറിനു പൂക്കൃഷിയിൽ നിന്ന് ആശിച്ച വരുമാനം ലഭിക്കാത്തതും അവ വിറ്റഴിക്കാനുള്ള സാഹചര്യം ഇല്ലാത്തതു വലിയ സങ്കടമായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]