ഇന്ത്യൻ സിനിമയിൽ ഏറ്റവു കൂടുതൽ ആരാധകരുള്ള സംവിധായകരിൽ ഒരാളാണ് അനുരാഗ് കശ്യപ്. 2003 ൽ ‘പാഞ്ച്’ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടായിരുന്നു സംവിധായകനായി അനുരാഗ് കശ്യപ് അരങ്ങേറ്റം കുറിക്കുന്നത്.
ബ്ലാക്ക് ഫ്രൈഡേ, ദേവ് ഡി, ഗ്യാങ്സ് ഓഫ് വസിപ്പൂർ, അഗ്ലി തുടങ്ങീ മികച്ച സിനിമകളാണ് അനുരാഗ് കശ്യപിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയിട്ടുള്ളത്. സാമ്പ്രദായികമായ ബോളിവുഡ് മാസ്- മസാല സിനിമകളിൽ നിന്നും വ്യത്യസ്തമായി നവീനമായ സിനിമ ആഖ്യാനങ്ങൾക്ക് ബോളിവുഡിൽ തുടക്കം കുറിച്ച സംവിധായകൻ കൂടിയാണ് അനുരാഗ് കശ്യപ്.
അതേസമയം ബോളിവുഡ് സിനിമകളുടെയും താരാധിപത്യത്തിന്റെയും വിമർശകൻ കൂടിയായ അനുരാഗ് കശ്യപ് പലപ്പോഴും തെന്നിന്ത്യൻ സിനിമകളെ, പ്രത്യേകിച്ച് മലയാളം സിനിമകളെ പ്രശംസിച്ച് രംഗത്തെത്താറുണ്ട്. ഇപ്പോഴിതാ ബോളിവുഡിലെ നിർമ്മാതാക്കളെ കുറിച്ചും മറ്റും സംസാരിക്കുകയാണ് അനുരാഗ് കശ്യപ്.
ബോളിവുഡിൽ നിർമ്മാതാക്കൾ നടത്തുന്നത് വില കുറഞ്ഞ അനുകരണമാണെന്നാണ് അനുരാഗ് കശ്യപ് പറയുന്നത്. മലയാളത്തിൽ ഇപ്പോൾ ലോക എന്ന ചിത്രം നന്നായി പ്രദർശനം തുടരുന്നുണ്ടെന്നും, എന്നാൽ ബോളിവുഡിൽ അധികം വൈകാതെ ലോകയുടെ പത്ത് കോപ്പികൾ ഉണ്ടാക്കുമെന്നും അനുരാഗ് കശ്യപ് പറയുന്നു.
“ഹിന്ദി സിനിമയില്‍ നല്ല നിര്‍മാതാക്കളുടെ കുറവുണ്ട്. സൗത്തിലുള്ള തങ്ങളുടെ കൗണ്ടര്‍പാര്‍ട്ടുകള്‍ വയലന്‍സും ആക്ഷനുമൊക്കെയുള്ള വലിയ ഹിറ്റുകള്‍ നിര്‍മിക്കുന്നത് കാണുമ്പോള്‍ അതുപോലെയുള്ള സിനിമകള്‍ ഹിന്ദിയിലും നിര്‍മിക്കാന്‍ തോന്നും.
സൗത്ത് ഫിലിം മേക്കേഴ്സിന് കണ്‍വിക്ഷനുണ്ട്. പക്ഷെ ഹിന്ദി നിര്‍മാതാക്കള്‍ക്കില്ല.
അവര്‍ വില കുറഞ്ഞ അനുകരണമാണ് ചെയ്യുന്നത്. അത് നിര്‍മാതാക്കളുടെ കുഴപ്പമാണ്.
അവര്‍ ബോധ്യമുള്ള സംവിധാകരുടേയും, വഴി മുടക്കും ലോക എത്ര നന്നായി ഓടുന്നുവെന്ന് നോക്കുക. അവിടുത്തെ ഫിലിം മേക്കേഴ്സ് ഒരുമിച്ച് ജോലി ചെയ്യാന്‍ തയ്യാറാണ്.
പക്ഷെ ഹിന്ദി ഫിലിം ഇന്‍ഡസ്ട്രി വേറൊരു ദിശയിലേക്ക് പോയി. കാത്തിരുന്നു കാണൂ, അവര്‍ ഇനി ലോകയുടെ 10 കോപ്പികളുണ്ടാക്കും.” എന്റർടെയ്ൻമെന്റ് ലൈവിന് നൽകിയ അഭിമുഖത്തിലായിരുന്നു അനുരാഗ് കശ്യപിന്റെ പ്രതികരണം.
‘നിശാഞ്ചി’ തിയേറ്ററുകളിലേക്ക് അതേസമയം, ആഷിക് അബു സംവിധാനം ചെയ്ത ‘റൈഫിൾ ക്ലബ്’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കാനും ഈ വർഷംഅനുരാഗ് കശ്യപിന് സാധിച്ചിരുന്നു. ചിത്രത്തിൽ വില്ലൻ കഥാപാത്രമായാണ് അനുരാഗ് കശ്യപ് എത്തിയത്.
അതേസമയം ‘നിശാഞ്ചി’യാണ് അനുരാഗ് കശ്യപിന്റെ ഏറ്റവും പുതിയ ചിത്രം. സെപ്റ്റംബർ 19 ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ ഐശ്വരി താക്കറെ, മോണിക്ക പൻവാർ, വേദിക പിന്റോ, മുഹമ്മദ് സിഷൻ അയ്യൂബ്, കുമുദ് മിശ്ര, ജാവേദ് ഖാൻ കിംഗ് തുടങ്ങീ താരങ്ങളാണ് അണിനിരക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]