അരുവിത്തുറ ∙ നാഷനൽ സർവീസ് സ്കീമിന്റെയും സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും കെഎസ്ആർടിസിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘യുവ ജാഗരൺ കലാജാഥ’യ്ക്കും എയ്ഡ്സ് ബോധവൽകരണ കാക്കാരിശ്ശി നാടകത്തിനും അരുവിത്തുറ സെന്റ് ജോർജ് കോളജിൽ സ്വീകരണം നൽകി. സമഗ്ര ആരോഗ്യ സുരക്ഷാ ക്യാംപെയ്നിന്റെയും എയ്ഡ്സ് ബോധവൽകരണത്തിന്റെയും ഭാഗമായാണ് യാത്ര സംഘടിപ്പിച്ചത്.
പരിപാടി കോളജ് ബർസാർ റവ.
ഫാ. ബിജു കുന്നയ്ക്കാട്ട് ഉദ്ഘാടനം ചെയ്തു.
കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, എൻഎസ്എസ് പ്രോഗ്രാം ഓഫിസർമാരായ ഡോ.
ഡെന്നി തോമസ്, മരിയ ജോസ് എന്നിവർ പ്രസംഗിച്ചു. വൊളന്റിയർ സെക്രട്ടറിമാരായ നിർമൽ പ്രകാശ്, ഏയ്ഞ്ചൽ മരിയ ജോസ്, അബിനേഷ് രാജേഷ്, ജ്വാല അന്നാ ജോർജ് എന്നിവർ നേതൃത്വം നൽകി.
എയ്ഡ്സ് രോഗത്തിന്റെ കാരണങ്ങൾ, രോഗാവസ്ഥ, മുൻകരുതലുകൾ, ചികിത്സ തുടങ്ങിയ വിഷയങ്ങൾ പരാമർശിക്കുന്ന കാക്കാരിശ്ശി നാടകം വിദ്യാർഥികൾക്ക് പുതിയ അനുഭവമായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]