തിരുവനന്തപുരം ∙ ശ്രീ വിദ്യാധിരാജ വിദ്യാ മന്ദിർ സ്കൂളിൽ 1990ൽ 10-ാം ക്ലാസ് പൂർത്തിയാക്കിയവർ 35 വർഷത്തിന് ശേഷം ഒത്തുചേർന്നു. ‘ബ്ലാക്ക് ആൻഡ് ബ്ലാക്ക്’ തീമിലുള്ള വസ്ത്രങ്ങളണിഞ്ഞ് 50 വയസ്സിനടുത്ത് പ്രായമുള്ള അറുപതിലധികം പുരുഷന്മാരാണ് സെപ്റ്റംബർ 13ന് ഒത്തുചേർന്നത്.
പലർക്കും 1990ന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.
‘ചട്ടമ്പീസ് @35’ എന്നു പേരിട്ട പരിപാടിയിൽ യുഎസ്, മിഡിൽ ഈസ്റ്റ്, ഓസ്ട്രേലിയ, ഇന്ത്യയുടെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള സഹപാഠികൾ പങ്കെടുത്തു.
പേരൂർക്കടയിലെ ബ്ലൂ കാസിൽ ഹോട്ടലിലായിരുന്നു രാവിലെയുള്ള പരിപാടികൾ.
ശേഷം വൈകിട്ട് കോവളത്തെ ആദിശക്തി റിസോർട്ടിൽ വീണ്ടും ഒത്തുകൂടി. ഡിജെ ഉൾപ്പെടെ ഇവിടെ ഒരുക്കിയിരുന്നു.
ഡി.എസ്.ബിനുലാൽ, രാമചന്ദ്രൻ എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]