അധ്യാപക ഒഴിവ്:
ആലത്തൂർ∙ ഗവ. ഗേൾസ് ഹൈസ്കൂളിൽ ഹൈസ്കൂൾ മലയാളം താൽക്കാലിക അധ്യാപക ഒഴിവിലേക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച 18ന് 11ന് നടത്തും.
കൊടുവായൂർ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിഭാഗത്തിൽ എച്ച്എസ്എസ്ടി (സീനിയർ) ബോട്ടണി അധ്യാപക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച 19ന് രാവിലെ 10ന് സ്കൂളിൽ നടക്കും.
തേനാരി ∙ ഗവ.ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 19ന് ഉച്ചയ്ക്ക് 2ന്.
കെടെറ്റ് നിർബന്ധം.
ഗെസ്റ്റ് ഇൻസ്ട്രക്ടർ
കൊഴിഞ്ഞാമ്പാറ ∙ ഗവ.ഐടിഐയിൽ ഇലക്ട്രിഷ്യൻ, പ്ലമർ ട്രേഡുകളിൽ ഒഴിവുള്ള ഗെസ്റ്റ് ഇൻസ്ട്രക്ടർ തസ്തികയിലെ നിയമനത്തിനായി 19നു രാവിലെ 11ന് കൂടിക്കാഴ്ച നടത്തും. ഇലക്ട്രിഷ്യൻ ട്രേഡിൽ എൽസി–1, പ്ലമർ ട്രേഡിൽ മുസ്ലിം–1, ഓപ്പൺ-1 എന്നിങ്ങനെയാണ് ഒഴിവുകൾ.
അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. 0491 2971115, 8075636011.
ബഡ്സ് സ്കൂളിൽ ഒഴിവ്
ലക്കിടി ∙ ലക്കിടിപേരൂർ പഞ്ചായത്തിൽ ആരംഭിക്കുന്ന ബഡ്സ് സ്കൂളിൽ സ്പെഷൽ അധ്യാപിക, ആയ കം കുക്ക് തസ്തികയിലേക്ക് കൂടിക്കാഴ്ച 23ന് നടക്കും. സ്പെഷൽ ടീച്ചർ ഒഴിവിലേക്ക് 18–45 ഇടയിൽ പ്രായമുള്ള സ്പെഷൽ എജ്യുക്കേഷൻ ബിഎഡ്, ഡിഇഡ്( എംആർ, സിപി ഓട്ടിസം), സ്പെഷൽ എജ്യുക്കേഷൻ ഡിപ്ലോമ, കമ്യൂണിറ്റി റീഹാബിലിറ്റേഷൻ ഡിപ്ലോമ, വെക്കേഷനൽ റീഹാബിലിറ്റേഷൻ ഡിപ്ലോമ എന്നീ യോഗ്യതയുള്ളവർ 23ന് ഉച്ചകഴിഞ്ഞ് 2നും ആയ കം കുക്ക് ഒഴിവിലേക്ക് 8 ക്ലാസ് പാസായതും 30–55നും ഇടയിൽ പ്രായമുള്ളവരും സോഷ്യൽ പ്രവൃത്തിയിൽ മുൻപരിചയമുള്ളവർ, ശാരീരിക മാനസിക വൈകല്യമുള്ളവരെ പരിചരിച്ച് മുന്പരിചയമുള്ളവർ 23ന് ഉച്ചകഴിഞ്ഞ് 3ന് ഹാജരാകണം.
കൂടിക്കാഴ്ച 19ന്
നടുവട്ടം ∙ ഗവ.
ജനത ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ള എച്ച്എസ്ടി മലയാളം തസ്തികയിൽ അധ്യാപകനെ നിയമിക്കുന്നതിനു കൂടിക്കാഴ്ച 19ന് രാവിലെ 10ന് സ്കൂള് ഓഫിസിൽ.
സീറ്റൊഴിവ്
∙ സർവകലാശാലാ കംപ്യൂട്ടർ സയൻസ് പഠനവകുപ്പിലെ പ്രോജക്ട് മോഡ് പ്രോഗ്രാമായ പിജി ഡിപ്ലോമ ഇൻ ഡേറ്റ സയൻസ് ആൻഡ് അനലറ്റിക്സിൽ സീറ്റൊഴിവുണ്ട്. 19ന് രാവിലെ 11 മണിക്ക് പഠനവകുപ്പിൽ ഹാജരായി പ്രവേശനം നേടാം.
ഫോൺ: 0494 2407325.
അപേക്ഷാ തീയതി നീട്ടി
∙ വിദൂര വിഭാഗം (2023 പ്രവേശനം) ബിഎ, ബികോം, ബിബിഎ വിദ്യാർഥികളുടെ ഒന്നു മുതൽ നാലു വരെയുള്ള ഓഡിറ്റ് കോഴ്സ് റഗുലർ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 20 വരെ നീട്ടി. വിശദ വിജ്ഞാപനവും പരീക്ഷാ ഷെഡ്യൂളും വിദൂര വിഭാഗം വെബ്സൈറ്റിൽ.
ഫോൺ: 0494 2400288, 2407356.
പരീക്ഷ
∙ ബിബിഎ എൽഎൽബി ഓണേഴ്സ് – ആറാം സെമസ്റ്റർ (2019 മുതൽ 2022 വരെ പ്രവേശനം) ഏപ്രിൽ 2025, (2017, 2018 പ്രവേശനം) നവംബർ 2025, പത്താം സെമസ്റ്റർ (2019, 2020 പ്രവേശനം) ഏപ്രിൽ 2025, (2017, 2018 പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ഒക്ടോബർ 14നും നാലാം സെമസ്റ്റർ (2019 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2025, (2017, 2018 പ്രവേശനം) നവംബർ 2025, എട്ടാം സെമസ്റ്റർ (2019 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2025, (2017, 2018 പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ഒക്ടോബർ 15നും തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
കബഡി ചാംപ്യൻഷിപ് 21ന്
പാലക്കാട്∙ ജില്ലാ കബഡി ടെക്നിക്കൽ കമ്മിറ്റിയുടെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും നേതൃത്വത്തിൽ കടമ്പൂർ യുവരശ്മി ക്ലബ്ബിന്റെ സഹകരണത്തോടെ ജില്ലാ സീനിയർ പുരുഷ, വനിത കബഡി ചാംപ്യൻഷിപ് കടമ്പൂർ ജിഎച്ച്എസ്എസിൽ 21ന് നടക്കും.
പുരുഷൻമാർ 85 കിലോഗ്രാമിൽ താഴെയും വനിതകൾ 75 കിലോഗ്രാമിൽ താഴെയുമായിരിക്കണം. പങ്കെടുക്കുന്നവർ ആധാർ കാർഡിന്റെ ഒറിജിനലും കോപ്പിയും 2 പാസ്പോർട്ട് സൈസ് ഫോട്ടോയും എൻട്രി ഫീയും സഹിതം രാവിലെ 9ന് മുൻപായി റിപ്പോർട്ട് ചെയ്യണം.
പങ്കെടുക്കുന്ന ടീമുകൾ 19ന് വൈകിട്ട് 5ന് മുൻപായി പേരുകൾ റജിസ്റ്റർ ചെയ്യണം. ഫോൺ.
79076 14850, 97469 48192.
കേരളോത്സവം: റജിസ്ട്രേഷൻ തുടങ്ങി
പെരിങ്ങോട്ടുകുറിശ്ശി∙ പഞ്ചായത്ത് കേരളോത്സവത്തിൽ പങ്കെടുക്കുന്നവർ 19ന് ഉച്ചയ്ക്ക് ഒന്നിനു മുൻപായി റജിസ്റ്റർ ചെയ്യണം എന്ന് സെക്രട്ടറി അറിയിച്ചു. മത്സരം 20ന് തുടങ്ങും.
രക്തദാന ക്യാംപ്
പാലക്കാട് ∙ കുമരപുരം ഗവ.
ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്, ജില്ലാ ബ്ലഡ് ബാങ്ക്, പോൽ ബ്ലഡ്, ഫെഡറൽ ബാങ്ക് എന്നിവ ചേർന്നു നാളെ രാവിലെ 9 മുതൽ ഉച്ചയ്ക്കു ഒന്നു വരെ രക്തദാന ക്യാംപ് നടത്തും. 8848754916.
മേളമത്സരം 26ന്
പാലക്കാട് ∙ വടക്കന്തറ തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ 22 മുതൽ ഒക്ടോബർ 2 വരെ നടക്കുന്ന നവരാത്രി നൃത്ത, സംഗീത, കലാ പരിപാടികളുടെ ഭാഗമായി ക്ഷേത്രത്തിലെ വാദ്യകലാ സമിതിയായ നാന്ദകം നടത്തുന്ന മേളമത്സരം 26നു രാവിലെ 9.30 മുതൽ നടക്കും. മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള പ്രായപരിധി 17 വയസ്സാണ്.
7 പേർ അടങ്ങിയ ടീമാണു പങ്കെടുക്കേണ്ടത്. 500 രൂപയാണു റജിസ്ട്രേഷൻ ഫീസ്. ക്ഷേത്രം നവരാത്രി മണ്ഡപത്തിലാണു മത്സരം നടക്കുക. 10,000 രൂപയാണ് ഒന്നാം സമ്മാനം.
5000 രൂപ, 3000 രൂപ എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാർക്കു ലഭിക്കും. റജിസ്ട്രേഷന്: 9446476051, 8089512348.
ശുദ്ധജലം മുടങ്ങും
പാലക്കാട് ∙ ജല അതോറിറ്റി പുതുശ്ശേരി പ്ലാന്റിൽ ശുചീകരണ പ്രവൃത്തികൾ നടത്തുന്നതിനാൽ 19, 20 തീയതികളിൽ പുതുശ്ശേരി പഞ്ചായത്ത് പരിധിയിൽ ശുദ്ധജല വിതരണം മുടങ്ങും.
∙ മലമ്പുഴ പ്ലാന്റിൽ ശുചീകരണം നടത്തുന്നതിനാൽ 18,19 തീയതികളിൽ മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം, മരുതറോഡ് പഞ്ചായത്തുകളിൽ ശുദ്ധജലം മുടങ്ങും. കൊഴിഞ്ഞാമ്പാറ ∙ കുന്നങ്കാട്ടുപതി, മൂങ്കിൽമട
ജല ശുദ്ധീകരണ ശാലകളിൽ ശുചീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി, വടകരപ്പതി, എലപ്പുള്ളി, നല്ലേപ്പിള്ളി, പെരുമാട്ടി, പട്ടഞ്ചേരി പഞ്ചായത്തുകളിൽ ഇന്നുമുതൽ ശുദ്ധജലവിതരണം മുടങ്ങുമെന്നു ജല അതോറിറ്റി അധികൃതർ അറിയിച്ചു.
പട്ടാമ്പിയിലെ ഗതാഗത നിയന്ത്രണം രണ്ടു ദിവസം കൂടി തുടരും
പട്ടാമ്പി ∙ നിള ആശുപത്രി ഷൊർണൂർ ഐപിടി റോഡ് നവീകരണത്തിന്റെ ഭാഗമായി മേലെ പട്ടാമ്പി കൽപക കൂൾ സിറ്റി മുതൽ മേലെ പട്ടാമ്പി സിഗ്നൽ ജംക്ഷൻ വരെ ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ നിലവിലുണ്ടായിരുന്ന ഗതാഗത നിയന്ത്രണം രണ്ട് ദിവസം കൂടി തുടരും. 14 വൈകിട്ട് 7 മുതൽ 16ന് രാത്രി 12വരെയായിരുന്നു ആദ്യം ഗതാഗതം നിരോധിച്ചിരുന്നത്.
18ന് രാവിലെ 8 മണിവരെ ഗതാഗത നിരോധനം തുടരുമെന്ന് കെആർഎഫ്ബി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. പാലക്കാട് ഭാഗത്തു നിന്ന് പട്ടാമ്പിയിലേക്ക് വരുന്ന വാഹനങ്ങൾ കുളപ്പുളളിയിൽ നിന്ന് തിരിഞ്ഞ് വല്ലപ്പുഴ, മുളയങ്കാവ് വഴി കൊപ്പം വന്ന് മേലെ പട്ടാമ്പി സിഗ്നൽ ജംക്ഷനിൽ എത്തണമെന്നും പാലക്കാട് ഭാഗത്ത് നിന്നും ഗുരുവായൂർ കുന്നംകുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ കുളപ്പുളളി ചെറുതുരുത്തി കൂട്ടുപാത വഴിയും തിരിച്ചും പോകണമെന്നും അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]