കോഴിക്കോട്∙ കല്ലുത്താൻകടവിലേക്ക് പാളയം പച്ചക്കറി മാർക്കറ്റ് മാറ്റാനുള്ള പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക്. പുതിയ മാർക്കറ്റിലേക്ക് വാഹനങ്ങളുടെ വരവ് സുഗമമാക്കാൻ പതിനെട്ട് സെന്റ് പുറമ്പോക്ക് സ്ഥലം കൈമാറാൻ കോർപറേഷൻ കൗൺസിൽ ഇന്നലെ തീരുമാനിച്ചു.
കല്ലുത്താൻകടവിൽ ബൈപാസ് ജംക്ഷനും പുതിയപാലം റോഡിനുമിടയിൽ നീണ്ടുകിടക്കുന്ന പുറമ്പോക്ക് സ്ഥലമാണ് റോഡ് വീതികൂട്ടാനായി വിട്ടുകൊടുക്കുന്നത്. കല്ലുത്താൻകടവ് മാർക്കറ്റിന്റെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. രണ്ടാഴ്ചയ്ക്കകം പണി പൂർത്തിയാക്കാനാണ് ശ്രമം.വയറിങ് പ്രവൃത്തികൾ, നിലം ഒരുക്കൽ, സാനിറ്ററി സജ്ജീകരണങ്ങൾ ഒരുക്കൽ എന്നിവയാണ് ഇപ്പോൾ നടക്കുന്നത്.
ചുറ്റും പെയിന്റിങ് ജോലികളും നടക്കുന്നുണ്ട്. കിഴക്കുവശത്ത് കനാലിനോടു ചേർന്ന് ഉന്തുവണ്ടി തൊഴിലാളികളുടെ പുനരധിവാസത്തിനുള്ള ഭാഗത്തിന്റെ നിർമാണവും നടന്നുവരികയാണ്
2005ലാണ് കല്ലുത്താൻകടവ് കോളനിയിലെ താമസക്കാരെ പുതിയ ഫ്ലാറ്റ് നിർമിച്ച് മാറ്റാനും ഈ സ്ഥലത്ത് പുതിയ പഴം–പച്ചക്കറി മാർക്കറ്റ് പണിയാനും തീരുമാനിച്ചത്.
കല്ലുത്താൻകടവ് ഏരിയ ഡവലപ്മെന്റ് കമ്പനി (കാഡ്കോ) നിർമിക്കുന്ന പദ്ധതിക്ക് 2009ലാണ് തറക്കല്ലിട്ടത്. 2019ലാണ് കോർപറേഷൻ ഫ്ലാറ്റ് നിർമാണം പൂർത്തിയാക്കി കോളനി നിവാസികൾക്കു കൈമാറിയത്.
മുപ്പത്തിയഞ്ചര വർഷത്തേക്ക് പഴം–പച്ചക്കറി മാർക്കറ്റിന്റെയും അനുബന്ധ കെട്ടിടങ്ങളുടെയും നടത്തിപ്പ് ചുമതല കാഡ്കോയ്ക്കാണ്. ഇതിന് വർഷംതോറും നിശ്ചിത വാടക കോർപറേഷനു നൽകണം.
ഇവിടെ മുന്നൂറിലധികം കടമുറികളാണുള്ളത്.
ഇതിൽ 153 കടമുറികൾ മാത്രമാണ് പാളയം മാർക്കറ്റിലുള്ളവർക്കു നൽകുക. ഇത് കെട്ടിടത്തിന്റെ താഴെ നിലയിലാണ്.
പുതിയപാലം റോഡിന്റെ ഇരുവശത്തുമായുള്ള രണ്ടു കെട്ടിടങ്ങളാണുള്ളത്. പ്രധാന റോഡിൽ നിന്ന് കയറിവരുന്ന ഒന്നാം നിലയിലടക്കമുള്ള മറ്റു കടമുറികൾ മറ്റു കച്ചവടങ്ങൾക്കായി വ്യാപാരികൾക്ക് കാഡ്കോ വാടകയ്ക്ക് കൊടുക്കും.ഈ മാസം അവസാനത്തോടെ നിർമാണം പൂർത്തിയാക്കാനാണ് ശ്രമം.
ഒക്ടോബറിൽ ഉദ്ഘാടനം നടത്താമെന്നാണ് പ്രതീക്ഷ.
ഫ്ലാറ്റിലേക്കുള്ള റോഡിനു വീതി കൂട്ടും
കോഴിക്കോട്∙ കല്ലുത്താൻ കടവ് ഫ്ലാറ്റിലേക്കുള്ള റോഡിനു വീതി കൂട്ടാൻ സ്ഥലം ഏറ്റെടുക്കാനൊരുങ്ങി കോർപറേഷൻ. കല്ലുത്താൻ കടവ് ജംക്ഷനിൽനിന്ന് ഫ്ലാറ്റിലേക്കുള്ള റോഡിലൂടെ നിലവിൽ വീതികുറഞ്ഞ വാഹനങ്ങൾ മാത്രമേ കടന്നുപോവൂ.
ഇവിടെ അഞ്ചു മീറ്റർ വീതിയിലേക്ക് റോഡ് വികസിപ്പിക്കാനാണ് ശ്രമം. ഇതിനായി റോഡരികിലെ വാസുദേവൻ ചിപ്സ് കടയുടെ ഉടമസ്ഥതയിലുള്ള .88 സെന്റ് സ്ഥലം ഏറ്റെടുക്കാനുള്ള പദ്ധതിക്ക് ഇന്നലെ ചേർന്ന കോർപറേഷൻ കൗൺസിൽ അംഗീകാരം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]