പെരുമ്പിലാവ് ∙ ശോച്യാവസ്ഥയിലുള്ള വീട്ടിൽ ഒറ്റയ്ക്കു കഴിയുന്ന കടവല്ലൂർ തെക്കത്ത് ചുള്ളിയിൽ കുട്ടിമാളുവിന്റെ (65)വീടിന്റെ അറ്റകുറ്റപ്പണി നടത്താൻ പഞ്ചായത്ത് 2 ലക്ഷം രൂപ അനുവദിച്ചു. പുതിയ വീടു നിർമിക്കാൻ സഹായം ആവശ്യപ്പെട്ട് 5 വർഷത്തോളമായി കുട്ടിമാളു അലച്ചിൽ തുടങ്ങിയിട്ട്.
ഷീറ്റ് മേഞ്ഞ, അടച്ചുറപ്പില്ലാത്ത വീട്ടിലാണ് ഇവർ ഇപ്പോൾ താമസിക്കുന്നത്. 7 വർഷം മുൻപു ഭർത്താവ് ശങ്കരൻ മരിച്ചു.
പിന്നീട് ഒറ്റയ്ക്കാണു താമസം. ലൈഫ് പദ്ധതിയുടെ പട്ടികയിൽ ഇവരെ ഉൾപ്പെടുത്തിയിരുന്നെങ്കിലും താമസം പുറമ്പോക്കിലായത് പണം അനുവദിക്കാൻ തടസ്സമായി.
45 വർഷം മുൻപ് ഒരു വ്യക്തിയിൽനിന്നു സ്ഥലം പണം കൊടുത്തു വാങ്ങുമ്പോൾ ശങ്കരനും കുട്ടിമാളുവിനും അറിയില്ലായിരുന്നു അത് പുറമ്പോക്കായിരുന്നു എന്ന്. ഒട്ടും സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് ഇപ്പോൾ കുട്ടിമാളുവിന്റെ താമസം. ഇവർ വളർത്തുന്ന ആടുകളും വീട്ടിലുണ്ട്.
ആടുവളർത്തൽനിന്നു കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണു ജീവിതം മുന്നോട്ടു പോകുന്നത്. അതിദരിദ്രരുടെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വീടുപണിക്ക് തുക അനുവദിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]