കൊടകര∙ മറ്റത്തൂർ- കൊടകര പഞ്ചായത്ത് അതിർത്തിയിൽ ഒരു ഏക്കറിലധികം വിസ്തൃതിയുള്ള കാവനാട് ചിറയിൽ പുല്ലും കാടും നിറഞ്ഞു .2019 ൽ നവീകരണം തുടങ്ങി 2022 ൽ നവീകരണോദ്ഘാടനം നടത്തിയ ചിറയാണ് വീണ്ടും പുല്ലും കാടും നിറഞ്ഞ് മൈതാനം പോലെയായത് . 50 ലക്ഷം രൂപ ചെലവിൽ നബാർഡിന്റെ സഹായത്തോടെ കെഎൽഡിസി യാണ് കുളത്തിന് ചുറ്റും കരിങ്കൽ ഭിത്തിയും, കൽപടവുകളും റോഡരികിൽ ഗ്രില്ലുകളും കുളത്തിന് ചുറ്റും വീതിയുള്ള ബണ്ടും നിർമിച്ചത്.
കടുത്ത വേനലിലും സമൃദ്ധിയായി വെള്ളമുള്ള ചിറയിൽ നിന്ന് കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കാനുള്ള സൗകര്യവും ഉണ്ട്. ചിറയിൽ സംഭരിക്കുന്ന വെള്ളത്തെ ആശ്രയിച്ചാണ് മുൻകാലങ്ങളിൽ കൃഷി നടത്തിയിരുന്നത്.
എന്നാൽ കാവനാട് പ്രദേശത്ത് നെൽക്കൃഷി കുറഞ്ഞതോടെ അവഗണിക്കപ്പെട്ട ചിറ വർഷങ്ങളോളം കാടുമൂടി കിടന്നു.
ചിറ ഉടൻ നവീകരണക്കമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]