തിരുവനന്തപുരം ∙ 640 കണ്ടെയ്നറുകളുമായി അറബിക്കടലിൽ എംഎസ്സി എൽസ– 3 കപ്പൽ മുങ്ങിയ അപകടം കേരളത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കു നൽകിയത് കടക്കെണിയും വൻ ദുരിതവുമെന്ന് ഗ്രീൻപീസ് ഇന്ത്യയുടെ പഠന റിപ്പോർട്ട്. തിരുവനന്തപുരം പുല്ലുവിളയിൽ ശരാശരി മത്സ്യത്തൊഴിലാളി കുടുംബത്തിന് പ്രതിമാസം 35,000 രൂപയുടെ വരെ നഷ്ടം സംഭവിച്ചതായി റിപ്പോർട്ടു പറയുന്നു.
കരുംകുളം ഗ്രാമ പഞ്ചായത്ത്, കോസ്റ്റൽ സ്റ്റുഡന്റ്സ് കൾചറൽ ഫോറം എന്നിവയുടെ സഹകരണത്തോടെയായിരുന്നു പഠനം .
കപ്പലിന്റെ അവശിഷ്ടങ്ങളിലും കണ്ടെയ്നറുകളിലും തട്ടി മത്സ്യബന്ധന വലകൾ ഉൾപ്പെടെ തൊഴിൽ ഉപകരണങ്ങൾക്ക് വലിയ തോതിൽ കേടു പറ്റി. ഇതു പരിഹരിച്ച് മത്സ്യബന്ധനം പഴയ രീതിയിലാക്കാൻ ഒരു ലക്ഷം രൂപ വരെ ചെലവു വരും.
മുങ്ങിയ കണ്ടെയ്നറുകളിലെ പ്ലാസ്റ്റിക് തരികൾ തീരപരിസ്ഥിതി ദുർബലമാക്കി. തൊഴിൽ നഷ്ടം വലിയ ആഘാതമുണ്ടാക്കി.
മത്സ്യവിൽപനക്കാരായ സ്ത്രീകൾക്ക് നിത്യവൃത്തിക്കു വഴി കണ്ടെത്താനാകുന്നില്ല. വർധിക്കുന്ന കടബാധ്യത മാനസികാരോഗ്യ രംഗത്ത് അടക്കം സൃഷ്ടിക്കാവുന്ന പ്രത്യാഘാതം രൂക്ഷമാണെന്നു പഠനം പറയുന്നു. സെക്രട്ടേറിയറ്റിന് മുന്നിലാണ് റിപ്പോർട്ട് പുറത്തിറക്കിയത്.
മത്സ്യത്തൊഴിലാളികൾ കേടുവന്ന വലകൾ ചടങ്ങിൽ പ്രദർശിപ്പിച്ചു.
മത്സ്യബന്ധന സമൂഹത്തിനു നഷ്ടപരിഹാരം നൽകണമെന്ന് കേരള മത്സ്യ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്സൺ പൊള്ളയിൽ ആവശ്യപ്പെട്ടു.
നഷ്ടപരിഹാരക്കേസിൽ തങ്ങളെ കക്ഷി ചേരാൻ അനുവദിച്ചിട്ടില്ല. സിഎസ്സിഎഫ് പ്രസിഡന്റ് റെതിൻ ആന്റണി, ഗ്രീൻപീസ് ക്ലൈമറ്റ് ക്യാംപെയ്നർ എസ്.എൻ.
അമൃത, എ.നിക്കോളാസ് തുടങ്ങിയവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]