ആര്യങ്കാവ്∙ ഇടതുകോട്ടയിൽ അട്ടിമറി ജയത്തോടെ ഭരണം കൈപ്പിടിയിലാക്കിയ കോൺഗ്രസ് സംഭവബഹുലമായ രാഷ്ട്രീയ വിവാദങ്ങളെ അതീജീവിച്ചാണ് 5 വർഷത്തെ ഭരണം പൂർത്തിയാക്കുക. ഒട്ടേറെ വികസന പദ്ധതികൾ പൂർത്തിയാക്കാൻ കഴിഞ്ഞതിലുള്ള ആത്മവിശ്വാസത്തിലാണു ഭരണനേതൃത്വം.
അച്ചൻകോവിലിൽ 30 ലക്ഷം രൂപ മുടക്കി ഉദ്ഘാടനം ചെയ്ത വയോജന ക്ഷേമ പദ്ധതിയായ പകൽ വീട് ആണ് വലിയ ക്രെഡിറ്റ് പട്ടികയിൽ.
വന്യജീവി ശല്യത്തിനു പരിഹാരമായി വനംവകുപ്പ് പദ്ധതിയുടെ ആദ്യഘട്ടം തുടങ്ങാൻ കഴിഞ്ഞത് ഭീതിയിൽ കഴിയുന്ന നാട്ടുകാർക്ക് വലിയ ആശ്വാസമാകും. 20 ലക്ഷം രൂപ മുടക്കി സൗരോർജ വേലി സ്ഥാപിച്ചു.ഇക്കുറി 40 ലക്ഷം രൂപ വകയിരുത്തി. ഭരണനേട്ടമായി ഒന്നും ഉയർത്തിക്കാട്ടാനാകാതെയാണു ഭരണപക്ഷം പടിയിറങ്ങുന്നതെന്നു പ്രതിപക്ഷമായ ഇടതുമുന്നണി നേതൃത്വം ആരോപിക്കുന്നു.ഗവ.
ആശുപത്രി വികസനം നടപ്പാക്കാൻ കഴിയാത്തത് പോരായ്മയായി ചൂണ്ടിക്കാട്ടുന്ന പ്രതിപക്ഷം, വലിയ വികസന നേട്ടങ്ങൾ അന്യമായ 5 വർഷമാണു തികയുന്നതെന്നും കുറ്റപ്പെടുത്തി.
തിരുമംഗലം ദേശീയപാതയോരത്ത് സ്ഥല പരിമിതിയിൽ ബുദ്ധിമുട്ടുന്ന ഗവ. ആശുപത്രിക്കു സ്ഥലം വാങ്ങി പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റാനുള്ള വലിയ പദ്ധതിക്കു തുടക്കത്തിലേറ്റ തിരിച്ചടിയാണു പ്രതിസന്ധിയായത്. ഇടപ്പാളയത്ത് ഗവ.
ആശുപത്രി കെട്ടിടം പണിയാൻ സ്ഥലം വാങ്ങാനുള്ള പദ്ധതി പ്രതിപക്ഷത്തിന്റെ അഴിമതി ആരോപണത്തിൽ സ്തംഭിച്ചിരുന്നു.
സ്ഥലം വാങ്ങാനുള്ള പദ്ധതിക്ക് സർക്കാർ അനുമതി നൽകാൻ തയാറായില്ല. ഇതേ തുടർന്നു ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയിൽ ഉൾപ്പെടുത്തി 3.25 കോടി രൂപ ചെലവഴിച്ച് ആശുപത്രിക്ക് കെട്ടിടം പണിയാൻ കേന്ദ്ര സർക്കാർ അനുവദിച്ചിരുന്ന തുക പാഴായി. പുതിയതായി അനുവദിച്ച 1.40 കോടി രൂപയാണ് ആശുപത്രി വികസനത്തിന്റെ ഇനിയുള്ള പിടിവള്ളി.
13 വാർഡുകൾ. ഭരണസമിതിയിലെ കക്ഷി നില: കോൺഗ്രസ്– 5, സിപിഐ–3, സിപിഎം–3, ബിജെപി–1, സ്വതന്ത്ര–1. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]