ബത്തേരി ∙ വരണം ചുരം ബൈപാസ്, മാറണം ദുരിതയാത്ര എന്ന മുദ്രാവാക്യവുമായി കേരള വ്യാപാര വ്യവസായി ഏകോപന സമിതിയും ആക്ഷൻ കമ്മിറ്റിയും സംയുക്തമായി ബത്തേരി മുതൽ കോഴിക്കോട് വരെ നടത്തുന്ന ജനകീയ സമര ജാഥ ആരംഭിച്ചു. ചിപ്പിലിത്തോട്, മരുതിലാവ് തളിപ്പുഴ ബൈപാസ് റോഡ് യാഥാർഥ്യമാക്കുക, അധികൃതർ നിസംഗത വെടിയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുള്ള ജാഥ ഇന്നു കോഴിക്കോട് സമാപിക്കും. നഗരസഭാധ്യക്ഷൻ ടി.കെ.
രമേഷ് ഉദ്ഘാടനം ചെയ്തു.
കെവിവിഇഎസ് ജില്ല പ്രസിഡന്റ് ജോജിൻ.ടി. ജോയി, ബത്തേരി യൂണിറ്റി പ്രസിഡന്റ് പുളിനാക്കുഴി മത്തായി, പുൽപള്ളി യൂണിറ്റ് പ്രസിഡന്റ് ആതിര മത്തായി, ചുരം– ബൈപാസ് ആക്ഷൻ കമ്മിറ്റി ചെയർമാൻ വി.കെ.ഹുസൈൻ കുട്ടി, ടി.ആർ.ഒ കുട്ടൻ, കെ.ജി.ഗോപാലപിള്ള, പ്രശാന്ത് മലവയൽ, പി.പി.
അയൂബ്, ബാബു പഴുപ്പത്തൂർ, കെ.സി.യോഹന്നാൻ, ശ്രീജ ശിവദാസ്, യൂനുസ് ചേനയ്ക്കൽ, കെ.ആർ. അനിൽകുമാർ, സണ്ണി മണ്ഡപത്തിൽ, വി.ടി.
ജോസ്, ഓമനക്കുട്ടൻ, അബ്ദുല്ല മാടക്കര, മാത്യു സെബാസ്റ്റ്യൻ, അനീഷ്.ബി.നായർ, സാബു ഏബ്രഹാം, ഷാജി കോഴിക്കോട്, യു.പി. ശ്രീജിത്ത്, പി.സംഷാദ്, വി.കെ.
റഫീഖ്, ആർ. കല എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]