തിരുവനന്തപുരം: പികെ ഫിറോസിനെതിരെ നിലനിൽക്കുന്ന സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളെ കോൺഗ്രസിനെതിരെയുള്ള ആയുധമാക്കി കെ ടി ജലീൽ എംഎൽഎ. പി.കെ ഫിറോസിൻ്റെ സാമ്പത്തിക വളർച്ചയുടെ പിന്നാമ്പുറങ്ങളെ കുറിച്ചും വിദേശങ്ങളിലെ ബിസിനസുകൾ എത്രയുണ്ടെന്നതിനെ കുറിച്ചുമെല്ലാമുള്ള ഉത്തരം നൽകാതെ അനാവശ്യ ചർച്ചകൾ നടത്തുന്നത് നാട്ടുകാരുടെ ശ്രദ്ധ തിരിക്കാനുള്ള മായാവിയുടെ കൗശലമാണെന്ന് കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
വിഷയം സഭയിൽ അടിയന്തിര പ്രമേയമായി കൊണ്ടു വരാൻ വെല്ലുവിളിക്കുകയാണ് എംഎൽഎ. പറയുന്നത് സത്യമാണെങ്കിൽ പ്രതിപക്ഷ നേതാവിന് രേഖകൾ ഉടൻ എത്തിച്ചു കൊടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വിമർശിച്ചു.
കെ ടി ജലീൽ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്: കെ ടി ജലീൽ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം: ‘യൂത്ത്ലീഗിൻ്റെ ഫണ്ട് മുക്കി, സ്വദേശത്തും വിദേശത്തും ബിസിനസ് സാമ്രാട്ടായ “മായാവി”, മലയാളം സർവകലാശാലാ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് തൻ്റെ കയ്യിലുള്ള “എല്ലാ രേഖകളും” മുസ്ലിംലീഗ് നിയമസഭാ പാർട്ടി ലീഡർ പി.കെ കുഞ്ഞാലിക്കുട്ടിക്കും തിരൂർ MLA കുറുക്കോളി മൊയ്തീനും ഉടൻ കൈമാറട്ടെ. സഭ നടക്കുന്ന സമയമായതിനാൽ അടിയന്തിര പ്രമേയമായി അവരത് സഭയിൽ കൊണ്ടു വരട്ടെ.
യഥാർത്ഥ വസ്തുതകൾ നിരത്തി മന്ത്രി ആധികാരികമായി മറുപടി പറയും. ഇത് അങ്ങാടിയിൽ പറഞ്ഞ് തീർക്കേണ്ട
വിഷയമല്ല. പി.കെ ഫിറോസിൻ്റെ സാമ്പത്തിക വളർച്ചയുടെ പിന്നാമ്പുറങ്ങളെ കുറിച്ചും വിദേശങ്ങളിലെ ബിസിനസുകൾ എത്രയുണ്ടെന്നതിനെ കുറിച്ചുമെല്ലാമുള്ള നിരവധി ചോദ്യങ്ങൾ അന്തരീക്ഷത്തിൽ കിടപ്പുണ്ട്.
അതിനുള്ള ഉത്തരം നൽകാതെ അനാവശ്യ ചർച്ചകൾക്ക് തുടക്കം കുറിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധ തിരിക്കാനുള്ള മായാവിയുടെ കൗശലമാണ്. പറയുന്നത് സത്യമാണെങ്കിൽ പ്രതിപക്ഷ നേതാവിന് രേഖകൾ ഉടൻ എത്തിച്ചു കൊടുക്കുക.
അല്ലാതെ കോഴിക്കോട് വലിയങ്ങാടിയിൽ ഇരുന്ന് മോങ്ങുകയല്ല വേണ്ടത്.’- കെ ടി ജലീൽ എംഎൽഎ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]