അധ്യാപക ഒഴിവ്:
കൊടുമൺ ∙ അങ്ങാടിക്കൽ തെക്ക് എസ്എൻവി ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി ഫിസിക്കൽ സയൻസ്, സംസ്കൃതം എന്നിവയിൽ ഒഴിവുണ്ട് .19ന് 11 ന് ഓഫിസിൽ ഹാജരാകണം. 9539471877
റാന്നി ∙ വൈക്കം ഗവ.
യുപി സ്കൂളിൽ യുപി വിഭാഗത്തിൽ അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവർ ഇന്നു 10ന് അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രഥമാധ്യാപകൻ അറിയിച്ചു.
കിസുമം ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ് അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച നാളെ 10നു നടക്കും.
ഫാർമസിസ്റ്റ് ഒഴിവ്
റാന്നി ∙ ഇസിഎച്ച്എസ് പോളിക്ലിനിക്കിൽ ഫാർമസിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
56 വയസ്സിൽ താഴെ പ്രായമായ അപേക്ഷകർ ബിഫാം/ഡിഫാം ഏതെങ്കിലും പാസായിരിക്കണം. 19നു മുൻപായി അപേക്ഷകൾ ഇസിഎച്ച്എസ് പോളിക്ലിനിക്കിൽ ലഭിച്ചിരിക്കണം.
22ാം തീയതി പോളിക്ലിനിക്കിൽ കൂടിക്കാഴ്ച നടക്കും. അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.
7889303754, 9446286420.
ബിഎഡ് സീറ്റ് ഒഴിവ്
പത്തനംതിട്ട ∙ കേരള – തമിഴ്നാട് അതിർത്തിയിൽ പ്രവർത്തിക്കുന്ന ടി.നാഗപ്പൻ നായർ മെമ്മോറിയൽ കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ ബിഎഡ് സീറ്റുകൾ ഒഴിവുണ്ട്.
6385540326
സീറ്റൊഴിവ്
അടൂർ∙ എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ അടൂർ സബ് സെന്ററിൽ ഒരുവർഷം ദൈർഘ്യമുള്ള പിജിഡിസിഎ, പ്ലസ്ടു ജയിച്ചവർക്കായി ഡിസിഎ(എസ്), എസ്എസ്എൽസി പാസായവർക്കായി ഡിസിഎ കോഴ്സുകളിൽ അപേക്ഷ ക്ഷണിക്കുന്നു. 9947123177.
സ്പോട് അഡ്മിഷൻ
ചെന്നീർക്കര ∙ ഗവ.ഐടിഐയിൽ ഒഴിവുള്ള സീറ്റിലേക്ക് സ്പോട് അഡ്മിഷൻ 30ന് നടക്കും.രേഖകൾ, ടിസി, ഫീസ് എന്നിവ സഹിതം രക്ഷാകർത്താവിനോടൊപ്പം 3നകം എത്തണം. 0468 2258710
ഐടിഐ അഡ്മിഷൻ
മെഴുവേലി ∙ പഞ്ചായത്ത് ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, മെക്കാനിക് ഡീസൽ, ഫിറ്റർ എന്നീ ട്രേഡുകളിലേക്കുള്ള അഡ്മിഷൻ തുടരുന്നു.
എസ്സി/എസ്ടി, ഒബിസി വിഭാഗങ്ങളിലെ കുട്ടികൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും. 8086437224
കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ സ്ത്രീരോഗ നിർണയ ക്യാംപ് 21ന്
കോഴഞ്ചേരി ∙ മുത്തൂറ്റ് ആശുപത്രിയിൽ സ്ത്രീ ആരോഗ്യത്തിന് പ്രത്യേക പ്രാധാന്യം നൽകി 21ന് 9ന് സ്ത്രീരോഗ നിർണയ ക്യാംപ് നടക്കും. സിബിസി, ടിഎസ്എച്ച്, യൂറിൻ റുട്ടീൻ, ഗൈനക്കോളജി കൺസൾട്ടേഷൻ, എന്നിവയാണ് 599 രൂപ നിരക്കിളവിൽ ക്യാംപിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രധാന പരിശോധനകൾ.
കൂടാതെ, ഡോക്ടറുടെ നിർദേശപ്രകാരം മറ്റ് പരിശോധനകൾ, ചികിത്സകൾ, സർജറികൾ എന്നിവയ്ക്ക് 50 ശതമാനം വരെ ഇളവ് ലഭിക്കുന്നു. സ്ത്രീകൾക്ക് സാധാരണയായി അനുഭവപ്പെടുന്ന ക്രമരഹിതമായ രക്തസ്രാവം, അമിത രക്തസ്രാവം, വെള്ളപോക്ക്, ഫൈബ്രോയ്ഡ് മുഴ, ഗർഭാശയ പ്രോലാപ്സ്, ആർത്തവ സംബന്ധമായ വയറുവേദന, ആർത്തവം ഇല്ലായ്മ, പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള ഉത്തമ ചികിത്സ ക്യാംപിലൂടെ ഉറപ്പുനൽകുന്നു. 9946160000
കേരളോത്സവം റജിസ്ട്രേഷൻ
കുളനട
∙ പഞ്ചായത്ത് കേരളോത്സവം 26, 27, 28 തീയതികളിൽ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. പങ്കെടുക്കാനാഗ്രഹിക്കുന്ന യുവജനങ്ങൾ 23 വൈകിട്ട് 4ന് മുൻപ് https://keralotsavam.com/ മുഖേന റജിസ്റ്റർ ചെയ്യണം. 04734 260272.
തുമ്പമൺ ∙ പഞ്ചായത്തിലെ കേരളോത്സവം 27, 28 തീയതികളിൽ എംജി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 24ന് വൈകിട്ട് 5ന് മുൻപ് www.keralotsavam.com വെബ്സൈറ്റ് മുഖേന റജിസ്ട്രേഷൻ പൂർത്തിയാക്കണം.
കേരളോത്സവം 19 മുതൽ
കുന്നന്താനം ∙ പഞ്ചായത്തിലെ കേരളോത്സവം 19നും 20നും നടക്കും.
മത്സരാർഥികൾ18ന് വൈകിട്ട് 5 വരെ https://keralotsavam.com എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യാമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ: 9446915244.
സിറ്റിങ് 20ന്
പത്തനംതിട്ട
∙ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ കീഴിൽ ജില്ലാ സൈനികക്ഷേമ ഓഫിസിൽ വീർ പരിവാർ സഹായത യോജന പദ്ധതി പ്രകാരം വിമുക്തഭടന്മാർക്ക് ആവശ്യമായ നിയമസഹായം ലഭ്യമാക്കുന്നതിന് 20 ന് 11ന് സിറ്റിങ് നടക്കും. 0468 2961104.
പ്രവാസികൾക്കായി അംഗത്വ ക്യാംപെയ്ൻ
കോഴഞ്ചേരി∙ പ്രവാസി കേരളീയ ക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ പ്രവാസികൾക്കായി അംഗത്വ ക്യാംപെയിനും അംശാദായ കുടിശിക നിവാരണവും സംഘടിപ്പിക്കുന്നു.
മാരാമൺ റിട്രീറ്റ് സെന്ററിൽ ഇന്ന് രാവിലെ 10ന് ആരംഭിക്കും. രണ്ടു വർഷം പ്രവാസജീവിതം നയിച്ച 18 നും 60 നും ഇടയിൽ പ്രായമുള്ളവർക്ക് അവസരം.
9495630828.
കിറ്റുകളുടെ വിതരണം ഇന്ന്
പുറമറ്റം ∙ വീട്ടുവളപ്പിൽ പോഷകത്തോട്ടം നിർമിക്കുന്നതിന്റെ ഭാഗമായുള്ള കിറ്റുകളുടെ വിതരണം ഇന്ന് 10.30 മുതൽ നടക്കും. അപേക്ഷയും 2025-26 ലെ കരം രസീത്, ആധാർ കാർഡ് എന്നിവയുടെ പകർപ്പും സമർപ്പിക്കണം.
കിറ്റിന് 300 രൂപ ഗുണഭോക്തൃ വിഹിതവും നൽകണമെന്ന് കൃഷി ഓഫിസർ അറിയിച്ചു.
റബർ സംഭരണം
പെരുമ്പെട്ടി∙ അത്യാൽ പെരുമ്പെട്ടി റബർ ഉൽപാദക സംഘത്തിൽ നാളെ 10 മുതൽ റബർഷീറ്റ്, ഒട്ടുപാൽ എന്നിവ സംഭരിക്കും.9446186995.
ജില്ലാ ഗെയിംസ് മേള നാളെ തുടങ്ങും
പത്തനംതിട്ട ∙ ജില്ലാ ഗെയിംസ് മേള ഉദ്ഘാടനം നാളെ 10.30ന് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ആർ.അനിൽകുമാർ നിർവഹിക്കും. ഉദ്ഘാടന ദിവസം സീനിയർ കാറ്റഗറി ബോയ്സ് ഫുട്ബോൾ മത്സരവും സീനിയർ കാറ്റഗറി ബോയ്സ് വോളിബോൾ മത്സരവും കൊടുമൺ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കും.
പന്തളം വലിയകോയിക്കൽ ക്ഷേത്രം 27ന് തുറക്കും
പന്തളം ∙ പന്തളം കൊട്ടാരം കുടുംബാംഗം ഊട്ടുപുര കൊട്ടാരത്തിൽ സുമംഗല തമ്പുരാട്ടിയുടെയും ചിറ്റൂർ കീഴേപ്പാട്ട് ഇല്ലത്ത് ദാമോദരൻ മൂസ്സതിന്റെയും മകൾ മാളവികയുടെ നിര്യാണത്തെത്തുടർന്നുള്ള ആശൂലം കാരണം പന്തളം വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രം അടച്ചു.
27ന് രാവിലെ ശുദ്ധിക്രിയകൾക്ക് ശേഷം തുറക്കും.
വൈദ്യുതി മുടങ്ങും
മല്ലപ്പള്ളി ∙ വൈദ്യുതി സെക്ഷനിലെ മലമ്പാറ, ആശ്രയ, മലമ്പാറ ഫ്ലാറ്റ്, പരിയാരം ശ്രീകൃഷ്ണ ക്ഷേത്രം, ചേക്കേക്കടവ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് പകൽ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]