മൂന്നാർ ∙ കാട്ടാനകളിറങ്ങി വീടിന്റെ ഗേറ്റ് തകർത്ത ശേഷം കാറിനു കേടുപാടുകൾ വരുത്തുകയും കൃഷി നശിപ്പിക്കുകയും ചെയ്തു. ദേവികുളം ലാക്കാട് ഫാക്ടറിക്ക് സമീപം താമസം ജോർജ് മുക്കത്തിന്റെ വീടിന്റെ ഗേറ്റാണ് തിങ്കളാഴ്ച രാത്രിയിറങ്ങിയ കുട്ടിയടക്കമുള്ള 3 ആനകൾ നശിപ്പിച്ചത്. രാത്രി 12.30ന് എത്തിയ കാട്ടാനകൾ ഗേറ്റ് തകർത്ത ശേഷം സമീപത്തു കിടന്ന കാറിനും കേടുപാടുകൾ വരുത്തി.
തുടർന്ന് സമീപത്തുണ്ടായിരുന്ന കൃഷികളും തിന്നു നശിപ്പിച്ച് ഒരു മണിക്കൂറിനു ശേഷമാണ് മടങ്ങിയത്. ലാക്കാടിന് സമീപമുള്ള ദേശീയപാതയിലെ ശേഖർ എന്നയാളുടെ വഴിയോരക്കടയും മടക്കയാത്രയിൽ കാട്ടാനകൾ തകർത്തു.
വഴിയോരക്കടകൾ തകർത്ത് പടയപ്പ
മൂന്നാർ – ഉദുമൽപേട്ട
പാതയിൽ പെരിയവര പാലത്തിനു സമീപമുളള 2 വഴിയോര കടകൾ പടയപ്പ തകർത്തു. റൂബൻ, മണികണ്ഠൻ എന്നിവരുടെ കടകളാണ് ഇന്നലെ പുലർച്ചെ 5.45ന് എത്തിയ പടയപ്പ തകർത്തത്. കടയിൽ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന പൈനാപ്പിൾ, ചോളം ഉൾപ്പെടെയുള്ള സാധനങ്ങൾ തിന്നു നശിപ്പിച്ച ശേഷമാണ് മടങ്ങിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]