ഉച്ചഭക്ഷണ പദ്ധതി:സോഷ്യൽ ഓഡിറ്റ് ഇന്ന്;
മാവേലിക്കര ∙ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പ്രധാനമന്ത്രി പോഷൺ ശക്തി നിർമാൺ ഉച്ചഭക്ഷണ പദ്ധതി സോഷ്യൽ ഓഡിറ്റ് ഇന്നു മാവേലിക്കര ഉപജില്ലയിൽ നടക്കും. നിർവഹണ ഏജൻസിയായ കിലയുടെ നേതൃത്വത്തിൽ മാവേലിക്കര ഉപജില്ലയിലെ 6 സ്കൂളുകളുടെ പബ്ലിക് ഹിയറിങ് ഇന്നു 11നു ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും.
യുവജന കമ്മിഷൻജില്ലാതലഅദാലത്ത് ഇന്ന്
ആലപ്പുഴ∙ സംസ്ഥാന യുവജന കമ്മിഷൻ ചെയർപഴ്സൻ എം.ഷാജറിന്റെ അധ്യക്ഷതയിൽ ഇന്നു രാവിലെ 11നു കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാതല അദാലത്ത് സംഘടിപ്പിക്കും.
18 വയസ്സിനും 40 വയസ്സിനും മധ്യേ പ്രായമുള്ള യുവജനങ്ങൾക്കു പരാതികൾ സമർപ്പിക്കാം. ഫോൺ: 0471- 2308630
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
ആലപ്പുഴ∙ ഐഎച്ച്ആർഡി ജൂണിൽ നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (പിജിഡിസിഎ) ഒന്നും രണ്ടും സെമസ്റ്റർ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫൊറൻസിക്സ് ആൻഡ് സെക്യൂരിറ്റി (പിജിഡിസിഎഫ്) ഒന്നും രണ്ടും സെമസ്റ്റർ, ഡിപ്ലോമ ഇൻ ഡേറ്റ എൻട്രി ടെക്നിക്സ് ആൻഡ് ഓഫിസ് ഓട്ടമേഷൻ (ഡിഡിറ്റിഒഎ) ഒന്നും രണ്ടും സെമസ്റ്റർ, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡിസിഎ), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് എന്നിവയുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ 22 വരെ അതതു പരീക്ഷാകേന്ദ്രങ്ങളിൽ പിഴ കൂടാതെയും 29 വരെ പിഴ സഹിതവും സമർപ്പിക്കാം. സപ്ലിമെന്ററി പരീക്ഷയ്ക്കും ഇതേ തീയതിക്കകം അപേക്ഷിക്കണം.
വിദ്യാർഥികൾക്ക് ഹിന്ദി പ്രസംഗമത്സരം
ആലപ്പുഴ∙ ദേശീയ യുവജന കാര്യ കായിക മന്ത്രാലയത്തിന്റെ കീഴിലുള്ള മേരാ യുവ ഭാരത് കേന്ദ്ര ഹിന്ദി വാരാചരണത്തിന്റെ ഭാഗമായി ‘എന്റെ സ്വപ്നങ്ങളിലെ ഇന്ത്യ’ എന്ന വിഷയത്തിൽ വിദ്യാർഥികൾക്കായി ഓൺലൈൻ ഹിന്ദി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
പ്ലസ് വൺ, പ്ലസ് ടു, ഡിഗ്രി, പിജി വിദ്യാർഥികൾക്ക് പങ്കെടുക്കാം. 8714508255, 8943784272.
സ്വാമി വിവേകാനന്ദൻയുവ പ്രതിഭാപുരസ്കാരത്തിന് അപേക്ഷിക്കാം
ആലപ്പുഴ∙ സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്കാരത്തിനു നോമിനേഷൻ സമർപ്പിക്കുന്നതിനും മികച്ച യുവജന ക്ലബ്ബുകൾക്കുള്ള അവാർഡിന് അപേക്ഷിക്കുന്നതിനുമുള്ള സമയം 23 വരെ നീട്ടി.
വ്യക്തിഗത പുരസ്കാരത്തിനായി അതതു മേഖലകളിലെ 18 – 40 പ്രായക്കാരെയാണു നോമിനേറ്റ് ചെയ്യേണ്ടത്. സാമൂഹികപ്രവർത്തനം, മാധ്യമപ്രവർത്തനം, കല, സാഹിത്യം, കായികം, സംരംഭകത്വം, കൃഷി എന്നീ മേഖലകളിൽ നിന്നു മികച്ച ഓരോ വ്യക്തിക്കു വീതം ആകെ 9 പേർക്കാണു പുരസ്കാരങ്ങൾ നൽകുന്നത്.
സംസ്ഥാന യുവജനക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത്, യുവ, അവളിടം ക്ലബ്ബുകൾക്കും പുരസ്കാരത്തിനായി അപേക്ഷിക്കാം. www.ksywb.kerala.gov.in.
അപേക്ഷ സമർപ്പിക്കാനുള്ള മേൽവിലാസം- ജില്ലാ യൂത്ത് പ്രോഗ്രാം ഓഫിസർ, ജില്ലാ യുവജനകേന്ദ്രം, മിനി സിവിൽ സ്റ്റേഷൻ, തത്തംപള്ളി പിഒ, ആലപ്പുഴ-13. ഫോൺ: 9847133866.
0477- 2239736.
വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം
ആലപ്പുഴ∙ സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോർഡിന്റെ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കു വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ ഒക്ടോബർ 10 വരെ സമർപ്പിക്കാം. എസ്എസ്എൽസി പാസായ ശേഷം സംസ്ഥാന സർക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ റഗുലർ കോഴ്സിന് ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കൾ ഓൺലൈനായി അപേക്ഷിക്കണം.
http://services.unorganisedwssb.org/index.php/home എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. ഫോൺ: 0477-2241455.
അധ്യാപക ഒഴിവ്
ഭഗവതിപ്പടി ∙ തെക്കേക്കര ഗവ.എൽപിഎസിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്ക് അഭിമുഖം 19നു രാവിലെ 9.30നു നടക്കും.
ടിടിസി, കെടെറ്റ് യോഗ്യത നിർബന്ധം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]